യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കൈയേറ്റശ്രമം; മന്ത്രിയുടെ ജീവനക്കാര്‍ക്കെതിരേ പരാതി
കുട്ടനാട്: സ്വകര്യ വ്യക്തിയുടെ പുരയിടത്തില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ മന്ത്രിയുടെ ജീവനക്കാരന്റെ നേതൃത്വത്തില്‍ തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലിസില്‍ പരാതി നല്‍കി.
യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര പാര്‍ലമെന്റ് പ്രസിഡന്റ് സജി ജോസഫാണ് പരാതി നല്‍കിയത്. സംഭവത്തെപ്പറ്റി സജി പറയുന്നതിങ്ങനെ. മാര്‍ത്താണ്ഡം കായല്‍ കൈയേറിയെന്ന ആരോപണത്തിന്റെ സാഹചര്യത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ വീട്ടിലേക്കു നടന്ന മാര്‍ച്ചില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് സംഭവം.
മാര്‍ച്ചിനുശേഷം റോഡുവഴി കാല്‍നടയായ് വന്ന താനും സഹപ്രവര്‍ത്തകരും പൂപ്പള്ളി ജങ്ഷനിലെത്തി. ഈ സമയം മന്ത്രിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ബൈക്കുറാലി ഇതുവഴി കടന്നു പോയി. നേരത്തെ ആക്രമണ സൂചനയുണ്ടായിരുന്നതിനാല്‍ ജങ്ഷനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മറ്റ് ആറു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഈ സമയം ഒരു ജീപ്പ് തങ്ങള്‍ക്കിടയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ പിന്നോട്ട് വലിച്ചതുകൊണ്ടാണ് അപകടമൊഴിവായത്. തുടര്‍ന്ന് ജീപ്പില്‍ നി്ന്നിറങ്ങിയ ആറംഗസംഘം തങ്ങളെ അസഭ്യം പറയുകയും, കയ്യേറ്റത്തിനു ശ്രമിക്കുകയുമായിരുന്നുവെന്നും സജി പൊലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനിടെ അവിടെയെത്തിയ അമ്പലപ്പുഴ സിഐ. ബിജു.വി.നായരാണ് അക്രമികളെ ബലം പ്രയോഗിച്ച് പിന്‍തിരിപ്പിച്ചത്.
ഇതിനിടയിലും അക്രമത്തിനു നേതൃത്വം നല്‍കുന്നവര്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതായി സജിയും സുഹൃത്തുക്കളും പറയുന്നു.
പിന്നീട്് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നെടുമുടി സ്റ്റേഷനിലെത്തി അവിടെയുണ്ടായിരുന്ന ആലപ്പുഴ ഡിവൈഎസ്പി ഷാജഹാന് രേഖാമൂലം പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."