HOME
DETAILS

തുറവൂര്‍ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി; ചികിത്സ പ്രഹസനമാകുന്നെന്ന്

  
backup
September 16 2017 | 19:09 PM

%e0%b4%a4%e0%b5%81%e0%b4%b1%e0%b4%b5%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4-2


തുറവൂര്‍: തുറവൂര്‍ താലൂക്കാശുപത്രിയിലെ ചികിത്സ രോഗികള്‍ക്ക് ദുരിതം വിതയ്ക്കുന്നു. പരാതികള്‍ ഏറിയിട്ടും അനങ്ങാപാറയായി അധികൃതര്‍ തുടരുന്നു.
ഡോക്ടന്മാര്‍ ഡ്യൂട്ടി സമയത്ത് രോഗികളെ പരിശോധിക്കാതെയും വൈകുന്നേരങ്ങളില്‍ സ്വകാര്യ പരിശോധന നടത്തുകയുമാണ് പതിവ്.
രാത്രിയില്‍ ഡ്യൂട്ടി നിര്‍വഹിക്കാന്‍ ഡോക്ടര്‍മാര്‍ പട്ടികയില്‍ ഉണ്ടെങ്കിലും ആശുപത്രിയില്‍ ഉണ്ടാകാറില്ലെന്ന് രോഗികള്‍ പറയുന്നു.
അത്യാഹിത രോഗികളുമായി ആശുപത്രിയില്‍ ചെന്നാല്‍ ഡോക്ടറില്ലാത്ത ദയനിയ സ്ഥിതിയാണ്. ജീവനക്കാര്‍ സ്വകാര്യ ആശുപത്രിയിലേക്ക് രോഗികളെ പറഞ്ഞയ്ക്കുന്ന രീതിയാണിപ്പോള്‍. മരുന്നുകള്‍ ഇല്ലാത്തതിനാല്‍ രോഗികളെ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളിലേക്ക് പറഞ്ഞയക്കുകയാണ്.
ആശുപത്രിയുടെ പ്രവര്‍ത്തനം തികച്ചു കുത്തഴിഞ്ഞതായി നാട്ടുകാരും ആശുപത്രി വികസന സമിതി അംഗങ്ങളും പറയുന്നു. രണ്ടു മാസമായിട്ടും ആശുപത്രി വികസന സമിതി യോഗം കൂടിയിട്ടില്ലെന്ന് അംഗങ്ങള്‍ വ്യക്തമാക്കി.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഈ ആശുപത്രിയുടെ വരവ് ചെലവ് കണക്കുകള്‍ ഇനിയും അവതരിപ്പിച്ചിട്ടില്ല.
പത്ത് വര്‍ഷം മുമ്പ് രൂപീകരിച്ച വികസനസമിതിയിലെ പല അംഗങ്ങളും ആശുപത്രി കാര്യങ്ങള്‍ അന്വേഷിക്കുകയോ പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്യുന്നില്ല. പ്രവര്‍ത്തന രഹിതമായ വികസന സമിതി പിരിച്ചുവിടണമെന്നണ് നാട്ടുക്കാരുടെ ആവശ്യം.
ജനപ്രതിനിധികളെയും രാഷ്ട്രിയ കക്ഷികളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി പുതിയ ആശുപത്രി വികസന സമിതി രൂപീകരിക്കണമെന്നും നാട്ടുക്കാര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  23 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  23 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  24 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago