HOME
DETAILS

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി ഭേദഗതി 25നകം നല്‍കണം

  
backup
September 16 2017 | 19:09 PM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%af%e0%b4%82%e0%b4%ad%e0%b4%b0%e0%b4%a3-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99-5


ഭേദഗതി വരുത്തുന്നതിന് സഹകരിക്കാത്ത നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു
ആലപ്പുഴ: വാര്‍ഷിക പദ്ധതികളിലെ ഭേദഗതിക്ക് അംഗീകാരം നേടാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ 25നകം ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു.
ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം.
സെപ്റ്റംബര്‍ 25നു ശേഷം ലഭിക്കുന്ന ഭേദഗതികള്‍ അംഗീകരിക്കില്ല. 28ന് നടക്കുന്ന ജില്ലാ ആസൂത്രണ സമിതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കും.
ഭേദഗതിക്കായി സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്കൊപ്പം വ്യക്തമായ രേഖകള്‍ സമര്‍പ്പിക്കണം. ഭേദഗതി വരുത്തുന്നതിന് സഹകരിക്കാത്ത നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
തൈക്കാട്ടുശേരി ബ്ലോക്ക്, പുളിങ്കുന്ന്, ചേന്നംപള്ളിപ്പുറം, പട്ടണക്കാട്, മുട്ടാര്‍ ഗ്രാമപഞ്ചായത്തുകള്‍ വാലിഡേഷന്‍ ക്രമീകരിച്ച് ഭേദഗതി സമര്‍പ്പിച്ചു. രണ്ടു നഗരസഭയും മൂന്നു ബ്ലോക്ക് പഞ്ചായത്തും ഉള്‍പ്പെടെ 22 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഭേദഗതി സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ. രാജേന്ദ്രന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുരുതര നിയമ ലംഘനങ്ങൾ; റിയാദിൽ ഒമ്പത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി 

Saudi-arabia
  •  20 days ago
No Image

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

Cricket
  •  20 days ago
No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  20 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  20 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  20 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  20 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  20 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  20 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  20 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  20 days ago