മുനിസിപ്പല്‍ റോഡുകളില്‍ യാത്ര ദുരിതം
ഈരാറ്റുപേട്ട: മുനിസിപ്പാലിറ്റിയിലെ ഗ്രാമീണ റോഡുകള്‍ ഗതാഗത യോഗ്യമല്ലാതായി. കുഴിവേലി, കാരയ്ക്കാട്, മുല്ലുപ്പാറ, ഇടത്തുംകുന്ന്, തേവരുപാറ റോഡുകളാണ് ഗതാഗതയോഗ്യമല്ലാതായത്.
റോഡിന്റെ മിക്ക ഭാഗങ്ങളും ടാറിങ് ഇളകി കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നാട്ടുകാര്‍ കല്ലിറക്കി കുഴികള്‍ മൂടിയിരുന്നു. മഴക്കാലമായതോടെ കാര്യങ്ങള്‍ പഴയതുപോലെയായി. റോഡ് റീടാര്‍ ചെയ്തു ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ഇതുവരെയായും അധികൃതര്‍ കനിഞ്ഞിട്ടില്ല.
നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമായ റോഡുകള്‍ക്കാണ് ഈ ദുരവസ്ഥ. ഇക്കാര്യം നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. മഴക്കാലമായതോടെ ഈ റോഡുകള്‍ വഴി വാഹനങ്ങളൊന്നും പോകാത്ത സ്ഥിതിയായി.
മുനിസിപ്പാലിറ്റിയിലെ മിക്ക റോഡുകളിലൂടെയും സര്‍വിസ് നടത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും വാഹനത്തിനു പെട്ടെന്നു തന്നെ കേടുപാടുകള്‍ സംഭവിക്കുന്ന സ്ഥിതിയാണുള്ളതെന്നും ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."