99.54 ലക്ഷം രൂപയുടെ കടാശ്വാസം അനുവദിച്ചു
കോട്ടയം: കേരള സംസ്ഥാന പട്ടികജാതി ജനവിഭാഗം സഹകരണ സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുളളതും 2010 മാര്‍ച്ച് 31ന് മുന്‍പ് തിരിച്ചടവ് കാലാവധി കഴിഞ്ഞ് കുടിശ്ശികയായതുമായ ഒരു ലക്ഷം രൂപ വരെയുളള വായ്പകള്‍ക്ക് കടാശ്വാസം അനുവദിച്ചു.
കോട്ടയം ജില്ലയിലെ സഹകരണ സംഘങ്ങള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുളള 2,60,70,057 രൂപയില്‍ 1,61,16,500 രൂപ ഇതുവരെ വിനിയോഗിച്ചിട്ടുണ്ട്. ബാക്കി തുകയായ 99,53,557 രൂപ കോട്ടയം ജില്ല സഹകരണ ബാങ്കിന് അനുവദിച്ചിട്ടുണ്ട്.
ഈ തുക ബന്ധപ്പെട്ട ബാങ്കുകളുടെയോ സംഘങ്ങളുടെയോ അക്കൗണ്ടിലേക്ക് വരവ് വച്ച് നല്‍കുന്നതിനാവശ്യമായ നടപടികള്‍ കോട്ടയം ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ സ്വീകരിക്കേണ്ടതും തുക വരവ് ശേഷം ആയതിന്റെ റിപ്പോര്‍ട്ട് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കോട്ടയത്തിനും ജില്ലാ സഹകരണ ഓഡിറ്റ് ജോയിന്റ് ഡയരക്ടര്‍ക്കും സമര്‍പ്പിക്കണം.
കടാശ്വാസ പദ്ധതി പ്രകാരം അനുവദിച്ച തുക സംഘങ്ങളും ബാങ്കുകളും ഈട് പ്രമാണങ്ങളുടെ ഉറപ്പിന്‍മേല്‍ അനുവദിച്ചിരുന്ന വായ്പകള്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ വരവ് വക്കേണ്ടതാണ്.
ഈ തുക ഉദ്ദേശ ലക്ഷ്യത്തിനു തന്നെ വിനിയോഗിച്ചുവെന്നും വിനിയോഗ സര്‍ട്ടിഫിക്കറ്റ് സംഘങ്ങള്‍ അക്കൗണ്ടന്റ് ജനറലിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട താലൂക്ക് അസി. രജിസ്ട്രാര്‍മാര്‍ (ജനറല്‍) ഉറപ്പു വരുത്തണം. ആനുകൂല്യ പട്ടിക അംഗങ്ങളുടെ പേരും തുകയും സംഘം, ബാങ്ക് നോട്ടിസ് ബോര്‍ഡില്‍ അംഗങ്ങളുടെ പരിശോധനക്കായി നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."