ചെളിക്കുളമണ്ടായി മൂന്നാറിലെ റോഡുകള്‍; യാത്രാ ദുരിതവും പേറി വിനോദ സഞ്ചാരികളും
രാജാക്കാട്: മഴക്കാലം സജീവമായതോടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലെ റോഡുകള്‍ കുളമായി മാറിയിരിക്കുകയാണ്.
മൂന്നാറിലൂടെ കടന്നു പോകുന്ന ദേശീയ പാത മുതല്‍ ബൈപ്പാസ് റോഡുകള്‍വരെ കാല്‍നട പോലും സാധ്യമാകാത്ത വിധത്തില്‍ ടാറിങ് തകര്‍ന്ന് വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്. മൂന്നാറിലൂടെ കടന്നു പോകുന്ന കൊച്ചി - ധനുഷ്ക്കൊടി ദേശീയപാ ത, മൂന്നാര്‍ പെരിയവാര, മൂന്നാര്‍ കോളനി, മൂന്നാര്‍ -ദേവി കുളം തുടങ്ങിയ പ്രധാന റോഡുകളാണ് നിലവില്‍ മഴ ശക്തമായതോടെ വെള്ളക്കെട്ട് നിറഞ്ഞ് കാല്‍നട യാത്രപോലും സാധ്യമാകാത്ത വിധത്തില്‍ തകര്‍ന്ന് കിടക്കുന്നത്. കാലങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡ് ശോചനീയാവസ്ഥയ്ക്ക് പരിഹാരം കണാണമെന്ന ആവശ്യമുയരുന്നുവെണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ കണ്ട ഭാവം നടിക്കുന്നില്ല എന്നതാണ് വാസ്തവം.
സഞ്ചാരികള്‍ക്ക് പുറമേ സ്കൂള്‍ കുട്ടികളടക്കമുള്ള നിരവധി കാല്‍നട യാത്രികരാണ് ഇതുവഴി കടന്നു പോകുന്നത്. പലപ്പോഴും വാഹന ങ്ങള് കുഴിയില്‍ ചാടുമ്പോള്‍ കെട്ടിക്കിടക്കുന്ന അവുക്ക് വെള്ളം ദേഹത്ത് വീണ് കുട്ടികള്‍ വീടുക ളിലേയ്ക്ക് തിരിച്ച് പോകുന്ന സാഹച ര്യവും ഉണ്ടണ്ടായിട്ടുണ്ടണ്ടണ്ട്. മാത്രവുമല്ല റോഡ് തകര്‍ന്ന് കിടക്കുന്നതി നാല് ടാക്സി വാഹനങ്ങളുമായി ഇതുവഴിപോകുവാന് കഴിയാത്ത സാഹചര്യമാണെന്നും ഓടിക്കിട്ടുന്ന പണം വാഹനത്തിന്റെ അറ്റകുറ്റ പണികള്‍ നടത്തുന്നതിന് പോലും തികയില്ലെന്നും ഓട്ടോ തൊഴിലാളികളും പ്രതികരിച്ചു. ടൂറിസം രംഗത്ത് വലിയ കരുതിച്ച് ചാട്ടം നടത്തു ന്നതിന് പല പദ്ധതി കളും മൂന്നാറില്‍ ആവിഷ്ക്കരിക്കുമ്പോളും അടിസ്ഥാന വികസനത്തിന്റെ ആഴസ്യ ഘടകമായ റോഡുകളുടെ ശോചനീയാവസ്ഥപോലും പരിഹരിക്കുന്നതിന് അധികൃതര്‍ തയ്യാറാകാത്തില്‍ പ്രതിക്ഷേധവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."