താലൂക്ക് അടിസ്ഥാനത്തില്‍ പരാതി,പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കുന്നു
ഇടുക്കി: സര്‍ക്കാര്‍ ഓഫിസുകളില്‍ തീര്‍പ്പാകാതെ നില്‍ക്കുന്ന പൊതുജനങ്ങളുടെ വിവിധ വിഷയങ്ങള്‍ സംബന്ധി ച്ച പരാതികളില്‍ പരിഹാരം കാണുന്നതിനായി ജില്ലാ കലക്ടര്‍ മാസത്തിലൊരിക്കല്‍ താലൂക്ക ് തലത്തില്‍ പരാതിപരിഹാര അദാലത്ത് സംഘടി പ്പിക്കുന്നു.
ഒക്‌ടോബര്‍ നാലിന് ഇടുക്കി താലൂക്കിലേത് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലും, തൊടുപുഴ താലൂക്കിലേത് 24ന് മിനി സിവില്‍ സ്റ്റേഷനിലും, പീരുമേട്ടിലേത് നവംബര്‍ 23ന് പീരുമേട് മിനി സിവില്‍ സ്റ്റേഷനിലും, ദേവികുളത്തിലേത് ഡിസംബര്‍ 28ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോണ്‍ഫറന്‍സ ് ഹാളിലും, ഉടുമ്പുചോലയിലേത് 2018 ജനുവരി 23ന് ഉടുമ്പുചോല മിനി സിവില്‍ സ്റ്റേഷനിലും അദാലത്ത് നടക്കും.
വര്‍ഷങ്ങളായി തീര്‍പ്പാകാതെ കിടക്കുന്ന പൊതുജനങ്ങളുടെ അപേക്ഷകളിലും പരാതികളിലും തീര്‍പ്പ് കല്‍പ്പിക്കുന്നതിന് പരാതി പരിഹാര അദാല ത്തില്‍ നടപടി സ്വീകരിക്കുന്നതിനായി താലൂക്ക ് തലത്തില്‍ ഫയലുകളുടെ ലിസ്റ്റ് തയ്യാറാക്കി പരാതി തീര്‍പ്പാകാതിരിക്കാനുള്ള കാരണം പരിശോധിച്ച് അദാലത്ത് ദിവസം ആവശ്യമെങ്കില്‍ ഫയല്‍ ജില്ലാ കലക്ടര്‍ക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സമര്‍പ്പിക്കാവൂ എന്നതിനാലും പട്ടയത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാലും റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ ത്തീകരിച്ചിട്ടില്ലാത്തതിനാലും ഇത്തരത്തിലുള്ള പുതിയ അപേക്ഷകള്‍ പരാതി പരിഹാര അദാലത്തില്‍ സ്വീകരിക്കുന്നതല്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."