കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി ഒറ്റപ്പാലത്തെ ഓഫിസ് തകര്‍ച്ചാഭീക്ഷണിയില്‍
ഒറ്റപ്പാലം: കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഒറ്റപ്പാലത്തെ ഓഫിസ് ഏതു നിമിഷവും നിലംപൊത്തും എന്ന അവസ്ഥയിലാണ്.
കെ.പി.ഐ.പി യുടെ അസ്സിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അടക്കം പതിനഞ്ച് ജീവനക്കാര്‍ ജോലി ചെയ്യന്ന ഓഫിസാണ് ഇവിടം. പൂര്‍ണ്ണമായും നനഞ്ഞ് കുതിര്‍ന്നു നില്‍ക്കുന്ന ചുമരുകളും, വിണ്ട് നില്‍ക്കുന്ന കോണ്‍ക്രീറ്റ് ഭീമുകളും, അടര്‍ന്ന് വീണുകൊണ്ടിരിക്കുന്ന സീലിങ്ങും ആണ് സര്‍കാര്‍ ജീവനക്കാരെ ഭയത്തിലേക്ക് നയിക്കുന്നത്.തകര്‍ച്ചയുടെ വക്കില്‍ എത്തി നില്‍കുന്ന ഈ കെട്ടിടം 1973 ലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
കാഞ്ഞിരപ്പുഴ ഡാമില്‍ നിന്ന് നാലു മാസക്കാലം ജലസേചനം നടത്തുക, ടി ഓഫിസിന്റെ പരിധിയില്‍ വരുന്ന പതിനഞ്ച് കിലോമീറ്റര്‍ ദൂരമുള്ള കനാല്‍ സംരക്ഷിക്കുക എന്ന ദൗത്യമാണ് ഈ ഓഫിസിന്റേത്. കാഞ്ഞിരപ്പുഴ പദ്ധതിയുടെ കനാല്‍ നിര്‍മ്മാണ കാലത്ത് ജീവനക്കാര്‍ കൂടുതല്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ എണ്ണം കുറച്ച് പതിനഞ്ചായി. ഒറ്റപ്പാലത്തെ ഈ സര്‍കാര്‍ കെട്ടിടത്തില്‍ പകുതിയോളം ഭാഗമേ ഓഫിസ് ആവശ്യത്തിന്ന് ഉപയോഗിക്കുന്നുള്ളൂ. തകര്‍ച്ചാഭീഷണി നേരിടുന്ന കെ.പി.ഐ.പി യുടെ ഈ കെട്ടിടത്തിന്റെ ഒഴിഞ്ഞുകിടക്കുന്ന ബാക്കി ഭാഗം മറ്റ് ഓഫിസ് സംവിധാനങ്ങള്‍ക്ക് ഉപയോഗിക്കുവാനും സാധിക്കില്ല.
തകര്‍ച്ചാ ഭീഷണിയകറ്റി വേണ്ട അറ്റകുറ്റപണി നടത്തുകയോ, പുതിയ കെട്ടിട സമുച്ചയം പണിയുക വഴി ജീവനക്കാര്‍ക്ക് ഭയപ്പാട് മാറും. ഒറ്റപ്പാലംമിനി സിവില്‍ സ്റ്റേഷനില്‍ സ്ഥലമില്ലാത്തതിന്നാല്‍ ഇപ്പോഴും വാടക കെട്ടിടങ്ങളില്‍ കഴിയുന്ന എക്‌സ്സൈസ് സര്‍ക്കിള്‍ ഓഫിസടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഇങ്ങോട്ടു കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ ഫലപ്രദമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."