HOME
DETAILS
MAL
ജഡ്ജിമാരുടെ നിയമനം: സര്‍ക്കാര്‍ അലംഭാവത്തിനെതിരേ ഉത്തരവിറക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സുപ്രിം കോടതി
backup
August 12 2016 | 10:08 AM
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന അലംഭാവത്തിനെതിരേ സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഫെബ്രുവരി മുതല്‍ 75 പേരുകളാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇവയില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ സര്‍ക്കാരിന് ഫയലുകള്‍ തിരിച്ചയയ്ക്കാവുന്നതാണ്.
ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച ഫയലുകള്‍ എവിടെയാണെന്ന് പറയാനുള്ള ഉത്തരാവദിത്തം നിങ്ങള്‍ക്കുണ്ട്. ജഡ്ജിമാരില്ലാതെ കോടതികള്‍ അടച്ചിടേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്നും ഇതിനെതിരേ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കരുതെന്നും ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."