പുഴ നിറയുന്നു മണിക്കൂറുകള്‍ക്കകം വറ്റുന്നു
പുഴയുടെ ആശ്രയിച്ച് നിരവധി കുടിവെളള പദ്ധതികള്‍ ഉണ്ടെങ്കിലും അത് വേനലിന് മുന്‍മ്പ് തന്നെ താളം തെറ്റുന്ന അവസ്ഥയിലാണ്. പട്ടിത്തറ, കപ്പൂര്‍, ആനക്കര അടക്കമുളള പഞ്ചായത്തുകളിലെ കുടിവെളള പദ്ധതികളാണ് വേനലിന് മുന്‍മ്പ് തന്നെ താളം തെറ്റുന്ന അവസ്ഥയിലേക്ക് നീങ്ങുന്നത്.
ആനക്കര: മഴവരുന്നു പുഴ നിറയുന്നു മണിക്കൂറുകള്‍ക്ക് ശേഷം പുഴ വറ്റുന്നു. നിളയുടെ ഇന്നത്തെ അവസ്ഥയാണിത്. കാല വര്‍ഷത്തിലും ഒടുവില്‍ ചിങ്ങത്തിലും ലഭിച്ചുകൊണ്ടിരിക്കുന്ന മഴ നിളയെ പലപ്പോഴും നിറഞ്ഞൊഴുകുന്നതിന് കാരണമാകുന്നുണ്ടങ്കിലും ഇതിന് മണിക്കൂറുകളുടെ ആയുസ് മാത്രമെ ഉള്ളു. ഇപ്പോള്‍ വീണ്ടും നിള വറ്റികൊണ്ടിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് നിറഞ്ഞൊഴുകിയിരുന്ന നിളയില്‍ ഇന്ന് ഏത് മഴക്കാലത്തും ഒരു വശത്തൂകൂടിമാത്രമെ വെളളം ഔഴുകുന്നുളളും. മറ്റ് പല ഭാഗത്തും മണല്‍ തിട്ടകളായി അവിടിങ്ങളില്‍ പാഴ്‌ച്ചെടികളും വലിയ മരങ്ങളുമായി നില്‍ക്കുകയാണ്. വീണ്ടും കടുത്ത വരള്‍ച്ചെ ഓര്‍മപെടുത്തുകയാണ് നിള. എന്നാല്‍ പാഠം പടിക്കാത്തത്ത് നിളയുടെ സംരക്ഷകരെന്ന് പറയുന്ന സര്‍ക്കാര്‍ ഉള്‍പെടെയുളള ഭരണ കൂടങ്ങളാണ്.
പുഴയുടെ സംരക്ഷണത്തിന് പദ്ധതികള്‍ വര്‍ഷംതോറും ഉണ്ടാക്കുന്നുണ്ടെങ്കിലും ഇത് നടപ്പിലാക്കാറില്ലന്ന് മാത്രം. പുഴയുടെ ആശ്രയിച്ച് നിരവധി കുടിവെളള പദ്ധതികള്‍ ഉണ്ടെങ്കിലും അത് വേനലിന് മുന്‍മ്പ് തന്നെ താളം തെറ്റുന്ന അവസ്ഥയിലാണ്. പട്ടിത്തറ, കപ്പൂര്‍, ആനക്കര അടക്കമുളള പഞ്ചായത്തുകളിലെ കുടിവെളള പദ്ധതികളാണ് വേനലിന് മുന്‍മ്പ് തന്നെ താളം തെറ്റുന്ന അവസ്ഥയിലേക്ക് നീങ്ങുന്നത്.
നിളയുടെ വെള്ളിയാങ്കലിന് താഴെയുളള ഭാഗങ്ങളില്‍ നിളയിലൂടെ ഒഴുകിപോകുന്ന വെളളം സംഭരിച്ച് വെയ്ക്കാന്‍ കഴിയുന്ന ഒരു പദ്ധതിയുമില്ല. ഇപ്പോള്‍ തന്നെ പുഴയിലെ 70 ശതമാനം സ്ഥലവും പുല്‍ക്കാടും മണല്‍ തിട്ടയുമായികിടക്കുകയാണ്. ഇത് ഓരോ വര്‍ഷവും കൂടുംതോറും വര്‍ദ്ധിക്കുകയുമാണ്. നിളയില്‍ വെളളിയാങ്കല്ല് റഗുലേറ്റര്‍ കംബ്രഡ്ജ് കഴിഞ്ഞാല്‍ പിന്നെയുളളത് ചമ്രവട്ടം റഗുലേറ്റര്‍ കംബ്രിഡ്ജാണ് അതുകൊണ്ട് പാലക്കാട് ജില്ലക്ക് വേണ്ടത്ര ഉപകാരവുമില്ല. അതിന്റെ അടിവശത്തുളള ചോര്‍ച്ച കാരണം മലപ്പുറം ജില്ലക്കാര്‍ക്ക് പോലും പ്രയോജനം ചെയ്യുന്നില്ല.
പാലക്കാട് ജില്ലാ അതിര്‍ത്തിയിലെ കുടിവെളള പദ്ധതികള്‍ക്കും പുഴയിലൂടെ ഒഴുകിപോകുന്ന വെളളം സംഭരിച്ച് വെയ്ക്കുന്നതിനും കാങ്കപ്പുഴയില്‍ റഗുലേറ്റര്‍ നിര്‍മിക്കുകതന്നെ വേണം. കുമ്പിടി കാങ്കപ്പുഴ കടവില്‍ റഗുലേറ്റര്‍ നിര്‍മിക്കാന്‍ ബജറ്റില്‍ തുകവകയിരുത്തിയിട്ടുണ്ടെങ്കിലും ഇതിന്റെ പണികളൊന്നും തുടങ്ങിയിട്ടില്ല. നിളയില്‍ കൂട്ടക്കടവില്‍ റഗുലേറ്ററിന്റെ നിര്‍മാണം നടന്നുവരുന്നുണ്ടെങ്കിലും ഇത് താഴെ ഭാഗങ്ങളിലുളള പദ്ധതികള്‍ക്ക് ഗുണകരമാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."