സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം
പാലക്കാട്: സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം 17ന് രാവിലെ പത്തിന് മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഹില്‍വ്യൂ ടവറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.എന്‍ ശംസുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ എം ലെനിന്‍ അധ്യക്ഷത വഹിക്കും. പി കെ ശശി എം എല്‍ എ മുഖ്യാതിഥിയാകും. ജില്ലയിലെ മികച്ച ടൂര്‍ണ്ണമെന്റ് കമ്മിറ്റിക്കും മികച്ച ടീമിനുള്ള അവാര്‍ഡ്ദാനവും മികച്ച കളിക്കാരന്‍, മികച്ച ഗോള്‍കീപ്പര്‍, മികച്ച വിദേശതാരം മികച്ച ഡിഫന്റര്‍ , മികച്ച പ്രോമിസിംഗ് താരം എന്നിവര്‍ക്കുള്ള അംഗീകാരവും മുന്‍ കാല ഫുട്‌ബോള്‍ താരം , ജില്ലയിലെ സന്തോഷ് ട്രോഫി താരം എന്നിവരെ ചടങ്ങില്‍ ആദരിക്കും.
ഉച്ചക്ക് ശേഷം പ്രതിനിധിസമ്മേളനവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ്, ജില്ലാ സെക്രട്ടറി വാഹിദ് കുപ്പൂത്ത്, ജില്ലാകമ്മിറ്റിയംഗം ഫിറോസ് ബാബു പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."