ചിട്ടി സ്ഥാപനയുടമ മുങ്ങിയ കേസ്: ഒരു കേസും കൂടി രജിസ്റ്റര്‍ ചെയ്തു
കൊടുങ്ങല്ലൂര്‍: ചിട്ടി സ്ഥാപന ഉടമ മുങ്ങിയ സംഭവത്തില്‍ കൊടുങ്ങല്ലൂരില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ കൊടുങ്ങല്ലൂര്‍ പൊലിസ് സ്‌റ്റേഷനില്‍ മാത്രം പതിനൊന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തത്ത്വമസി ചിറ്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റിന്റെ കൊടുങ്ങല്ലൂര്‍ മേത്തല അഞ്ചപ്പാലത്ത് പ്രവര്‍ത്തിച്ചിരുന്ന ശാഖ ഓഫിസില്‍ പണം നിക്ഷേപിച്ചവരും കുറിവച്ചവരുമായ 530 ഓളം പേരുടെ പരാതികളിലാണ് സ്ഥാപന ഉടമ ചെറായി സ്വദേശി കിഷോര്‍, ഭാര്യ ഭാഗ്യലക്ഷ്മി, സഹോദരന്‍ ഷാജി എന്നിവരുടെ പേരില്‍ പൊലിസ് പതിനൊന്ന് കേസുകളെടുത്തത്. മൂന്നര കോടി രൂപയോളമാണ് സ്ഥാപനം കൊടുങ്ങല്ലൂരില്‍നിന്നു തട്ടിപ്പ് നടത്തിയതെന്നാണ് പൊലിസിന്റെ കണക്ക്.
കേരളത്തിലാകെ സ്ഥാപനത്തിന് പതിനാറോളം ബ്രാഞ്ചുകളാണ് ഉണ്ടായിരുന്നത്. ഒളിവില്‍ പോയ സ്ഥാപനം നടത്തിപ്പുകാര്‍ക്കു വേണ്ടിയുള്ള പൊലിസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."