കര്‍ഷകസമിതി മേഖലാ ജാഥകള്‍ 19ന്
തൃശൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മേഖലാ ജാഥകള്‍ 19,20 തിയതികളില്‍ ജില്ലയില്‍ പ്രയാണം തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാര്‍ഷിക കടം എഴുതിത്തള്ളുക, കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ന്യായവില നല്‍കുക, റബറിന് 200 രൂപ താങ്ങുവില നിശ്ചയിച്ച് സംഭരിക്കുക, വെട്ടിക്കുറച്ച അരിവിഹിതം പുനഃസ്ഥാപിക്കുക, കന്നുകാലി വില്‍പന നിയന്ത്രണ ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 25ന് രാജ്ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിലും നടക്കുന്ന കര്‍ഷക മാര്‍ച്ചിന്റെ പ്രചാരണാര്‍ഥമാണ് ജാഥ. കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എയാണ് ജാഥാക്യാപ്റ്റന്‍. 20ന് കോര്‍പറേഷന്‍ പരിസരത്ത് സമാപനസമ്മേളനം കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 25ന് തൃശൂര്‍ സ്പീഡ് പോസ്‌റ്റോഫിസിലേക്ക് നടക്കുന്ന കര്‍ഷക മാര്‍ച്ച് കര്‍ഷകസംഘം സംസ്ഥാന വൈസ്പ്രസിഡന്റ് ബേബിജോണ്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ പി.കെ ഡേവിസ്, ചെയര്‍മാന്‍ എന്‍.കെ സുബ്രഹ്മണ്യന്‍, കെ.വി ശിവദാസന്‍, സി.ടി ജയിംസ്, എ.എസ് കുട്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."