ദേശീയപാത 47 പ്രവൃത്തികള്‍ 25നകം തീര്‍ക്കാന്‍ നിര്‍ദേശം
തൃശൂര്‍: ദേശീയപാത 47ല്‍ കൊമ്പഴ മുതല്‍ വഴക്കുംപാറ വരെയുള്ള 2.2 കിലോമീറ്റര്‍ റോഡില്‍ 1.1 കിലോമീറ്റര്‍ ടാര്‍ ചെയ്‌തെങ്കിലും തുരങ്കത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുളള ഭാഗങ്ങള്‍ കൂടി ടാര്‍ ചെയ്യാന്‍ എന്‍.എച്ച്.എ.ഐക്ക് നിര്‍ദേശം.
ഡോ. പി.കെ. ബിജു എം.പി യുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന എന്‍.എച്ച് 47 പുനരവലോകന യോഗത്തിലാണ് നിര്‍ദേശം.
ഈ ഭാഗങ്ങളിലെ അറുപതു ശതമാനം കുഴികള്‍ അടച്ചെങ്കിലും ചില ജങ്ഷനുകളിലെ കുഴികള്‍ കൂടി അടക്കാനും പൊലിസ് നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ റിഫ്‌ളക്‌സ് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. ഇത് 25നകം തീര്‍ക്കണമെന്നാണ് തീരുമാനം. മേലെ ചുങ്കം ഓവര്‍ പാസ് പ്രപ്പോസല്‍ എന്‍.എച്ച്.എ.ഐ നല്‍കി നിര്‍മാണം തുടങ്ങണം.
12 കിലോമീറ്ററില്‍ 10.3 കിലോമീറ്ററിലും വാട്ടര്‍ അതോറിറ്റി പൈപ്പിട്ട് കഴിഞ്ഞു. ബാക്കിയുളള പൈപ്പുകള്‍ ഉടന്‍ ഇടണം. വഴുക്കുംപാറ-പട്ടിക്കാട് ബ്രാഞ്ച് കനാല്‍ അടിയന്തിരമായി യോജിപ്പിക്കണമെന്നും യോഗം തീരുമാനിച്ചു. 26 രാവിലെ 11.30ന് കലക്ടറേറ്റില്‍ വീണ്ടും യോഗം ചേരും.
ഇന്നലെ നടന്ന യോഗത്തില്‍ സി.എന്‍ ജയദേവന്‍ എം.പി, അഡ്വ.കെ.രാജന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗന്‍, തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."