നിര്‍മാണത്തിനിടെ തൊഴിലാളിയുടെ ദാരുണാന്ത്യം ബ്രാഞ്ച് സമ്മേളനം നിര്‍ത്തിവച്ച് സി.പി.എം പ്രവര്‍ത്തകരുടെ രക്ഷാപ്രവര്‍ത്തനം
അരിമ്പൂര്‍: അരിമ്പൂര്‍ പഞ്ചായത്തിലെ കായല്‍ റോഡില്‍ സുരക്ഷാ ഭിത്തി നിര്‍മാണത്തിനിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സി.പി.എം പരയ്ക്കാട് വെസ്റ്റ് ബ്രാഞ്ച് പ്രവര്‍ത്തകരുടെ കൈമെയ് മറന്നുള്ള ഇടപെടല്‍ തൃശൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സുകാരുടെ അഭിനന്ദനത്തിന് കാരണമായി. അപകടസ്ഥലത്തിന് സമീപത്ത് പാര്‍ട്ടി ബ്രാഞ്ച് സമ്മേളനത്തിനിടയിലേക്ക് കയറി വന്ന പ്രവര്‍ത്തകന്‍ ടി.എ സത്യനാണ് വിവരം സമ്മേളനത്തെ അറിയിച്ചത്.
ലോക്കല്‍ സെക്രട്ടറി കെ.ആര്‍ ബാബുരാജിന്റെ നിര്‍ദേശാനുസരണം സമ്മേളന പ്രക്രിയ താല്‍ക്കാലികമായി നിറുത്തി വച്ചാണ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. തൃശൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തും മുന്‍പേ കേരളോത്സവത്തിന്റെ ഭാഗമായി കമ്പവലി മത്സരത്തിന് വേണ്ടി തയാറാക്കിയ കൂറ്റന്‍ കമ്പ കയറെടുത്ത് തകര്‍ന്ന് കിടക്കുന്ന സിമന്റ് ഭീം വലിച്ചെടുക്കാനും അതിനിടയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കുന്നതിനും ശ്രമം നടന്നിരുന്നു. അടിത്തറ ബലപെടുത്താതെ ഇഷ്ടികയും പിന്നെ ഭാരമേറെയുള്ള ഭീമും അശാസ്ത്രീയമായി കെട്ടിപ്പൊക്കിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും വിശദമായ അന്വേഷണം നടത്തുമെന്നും സ്ഥലം സന്ദര്‍ശിച്ച ചേര്‍പ്പ് സി.ഐ പി.കെ മനോജ് കുമാര്‍ പറഞ്ഞു.
ദാറുസ്സലാം അല്‍ ഇസ്്‌ലാമിയ ജനറല്‍ സെക്രട്ടറി എ.വി അബ്ദുറഹിമാന്‍ ഫൈസി മുഖ്യാതിഥിയായിരിക്കും. ഹാഫിസ് ഷക്കീര്‍ ഹൈത്തമി മുഖ്യ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."