രജിസ്‌ട്രേഷന്‍ പുതുക്കാം
തിരുവനന്തപുരം: കിളിമാനൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് വിവിധ കാരണങ്ങളാല്‍ 10-96 മുതല്‍ 05-2017 വരെ പുതുക്കാതിരുന്ന ഉദ്യോഗാര്‍ഥികള്‍ക്കും ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെ നേരിട്ടോ ജോലി ലഭിച്ച് രജിസ്‌ട്രേഷന്‍ രേഖകളില്‍ ചേര്‍ക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലിക്ക് നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതെ നോണ്‍ ജോയിനിങ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും രജിസ്‌ട്രേഷന്‍ പുതുക്കാതിരുന്നതിനാല്‍ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനവസരം. കിളിമാനൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അവരവരുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതം ഒക്‌ടോബര്‍ 31 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ടോ ദൂതന്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു. ംംം.ലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ മുഖേനയും രജിസ്‌ട്രേഷന്‍ പുതുക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."