HOME
DETAILS
MAL
മഴ നനഞ്ഞിരുന്ന് ഭക്ഷിക്കാം; ഇതു സര്‍ക്കാര്‍ ആശുപത്രി
backup
September 16 2017 | 20:09 PM
വെള്ളറട: ചികിത്സതേടി സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്നവര്‍ ഒരു കുടകൂടി കരുതിയാല്‍ നന്ന്. കാരണം മേല്‍ക്കൂര തകര്‍ന്ന ആശുപത്രിക്കെട്ടിടത്തിലൂടെ മഴവെള്ളം ഇടംതലം വിടാതെ ഒലിച്ചിറങ്ങും.
വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കാണ് ഈ ദുര്‍ഗതി. മഴയും കാറ്റും കാരണം ആശുപത്രിക്കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന ഷീറ്റുകള്‍ പറന്നുപോയി. ചിലത് സ്ഥാനംതെറ്റി നിലകൊള്ളുന്നു. രോഗികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ വേണ്ടി സൗകര്യം ചെയ്ത മേശയിലും കസേരയിലും നിറയെ വെള്ളമായിരിക്കും. ഇതു സഹിച്ചിരുന്നുവേണം ആഹരിക്കാന്‍. കൂട്ടിരിപ്പുകാര്‍ക്കൊപ്പം എത്തുന്ന രോഗികള്‍ തങ്ങളുടെ അവസ്ഥയോര്‍ത്ത് പരിതപിക്കുന്നു. ആശുപത്രിക്കെട്ടിടത്തിന്റെ മേല്‍ക്കൂര എത്രയും വേഗം പുനസ്ഥാപിക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."