HOME
DETAILS
MAL
അപകടത്തില്‍ മരിച്ച പൊലിസുകാരന്റെ കുടുംബത്തിന് ധനസഹായം
backup
September 16 2017 | 20:09 PM
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എസ്കോര്‍ട്ട് പോയ വാഹനം അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന്് മരണമടഞ്ഞ സിവില്‍ പൊലിസ് ഓഫിസര്‍ പ്രവീണിന്റെ കുടുംബത്തിന് തിരുവനന്തപുരം ജില്ലാ പൊലിസ് സഹകരണ സംഘം അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കും.
അംഗങ്ങള്‍ക്കായി സംഘം ഏര്‍പ്പെടുത്തിയിരിക്കുന്ന അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായാണ് കുടുംബ സഹായധനമായി അഞ്ചുലക്ഷം രൂപ നല്‍കുന്നത്. പ്രവീണിന്റെ വായ്പാ കുടിശികയായ 6.50 ലക്ഷം രൂപ എഴുതിതള്ളാനും ഇത് സംബന്ധിച്ച് സഹകരണ രജിസ്ട്രാര്‍ക്ക് കത്തു നല്‍കാനും ഇന്നലെ ചേര്‍ന്ന ഭരണ സമിതി യോഗം തീരുമാനിച്ചതായി സംഘം പ്രസിഡന്റ് ജി.ആര് അജിത് പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."