ആരോഗ്യ രംഗത്തെ മോശം പ്രവണതകള്‍ക്കെതിരേ തുറന്നടിച്ച് മന്ത്രി
കോവളം: ആരോഗ്യ രംഗത്തെ ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും മോശം പ്രവണതകള്‍ക്കെതിരേ ആഞ്ഞടിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം.
ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സ തേടിയെത്തിയ തനിക്ക് നേരിട്ട തിക്താനുഭവവും അപ്പോളോ ഹോസ്പിറ്റലില്‍ കണ്‍സല്‍ട്ടേഷന്‍ ഫീസായി 2000 രൂപ നല്‍കേണ്ടിവന്നതും ഇത്രയും വലിയ തുക നല്‍കിയിട്ടും തുടര്‍ ചികിത്സക്കായി രണ്ടാംവട്ടം അവിടെ എത്തിയപ്പോള്‍ പേഷ്യന്റായ തന്നെകുറിച്ചുള്ള ഒരു വിവരവും ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്ന ദുരനുഭവവും വിവരിച്ചു.
ഐ ആം റൂത്ത്‌ലെസ് എന്ന് പറഞ്ഞ കേന്ദ്ര മന്ത്രി അതുകൊണ്ടാണ് താന്‍ ഇങ്ങനെ തുറന്നടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില സ്വകാര്യ ആശുപത്രികളുടെ മെഡിക്കല്‍ എത്തിക്‌സിനെതിരായ പ്രവണതകളെയും ഇതിന് കൂട്ടുനില്‍ക്കുന്ന ഡോക്ടര്‍മാരുടെ നടപടികളെയും പ്രസംഗത്തില്‍ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം അനുഭവങ്ങള്‍ വച്ചു നേക്കുമ്പോള്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെയടക്കമുള്ള ചികിത്സയും ചെലവും ഏറെ മെച്ചപ്പെട്ട നിലവാരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ആരോഗ്യ സേവന മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വെക്കുന്ന നിരവധി ഡോക്ടര്‍മാരെ കണ്ടിട്ടുണ്ടെന്നും അവരുടെ സേവനങ്ങളെ താന്‍ കുറച്ചു കാണുന്നില്ലെന്നുമുള്ള ആശ്വാസ വാക്കുകളോടെയാണ് മന്ത്രി സംസാരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."