HOME
DETAILS
MAL
റോഹിംഗ്യന്‍ ഐക്യദാര്‍ഡ്യ സംഗമം വിജയിപ്പിക്കുക: കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി
backup
September 16 2017 | 20:09 PM
കൊല്ലം: 'റോഹിംഗ്യന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം, മനുഷ്യാവകാശ ധ്വംസനത്തിനെതിരേ ബഹുജന സമ്മേളനം' എന്ന പ്രമേയത്തില്‍ 18ന് വൈകിട്ട് മൂന്നിന് കോഴിക്കോട് മുഹമ്മദാലി കടപ്പുറത്ത് നടക്കുന്ന മുസ്ലിം സംഘടനകളുടെ മഹാസംഗമത്തില്‍ എല്ലാവരും പങ്കെടുക്കുകയും വിജയിപ്പിക്കുകയും ചെയ്യണമെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അഭ്യര്‍ഥിച്ചു.
ലോകത്ത് സമാനതകളില്ലാത്ത കൊടിയ പീഡനങ്ങളാണ് റോഹിംഗ്യന്‍ ജനത അനുഭവിച്ചുക്കൊണ്ടിരിക്കുന്നത്. റോഹിംഗ്യന്‍ അഭയാര്‍ഥികളോട് കേന്ദ്ര സര്‍ക്കാര്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും അവരെ ആട്ടിപ്പായിക്കുന്ന നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."