റോഹിംഗ്യന്‍ വംശഹത്യ; നാടെങ്ങും പ്രധിഷേധം
കൊല്ലം: ജന്മനാട്ടില്‍ ജീവന് ഭീഷണിയായപ്പോള്‍ കരുണ മാത്രം പ്രതീക്ഷിച്ച് ഇന്ത്യയിലെത്തിയ റോഹിംഗ്യന്‍ സഹോദരങ്ങളെ മടക്കി അയച്ച് കൊലയ്ക്ക് കൊടുക്കാതെ അവരോട് കരുണ കാണിക്കണമെന്ന് കെ.എം.വൈ.എഫ് കൊല്ലം താലൂക്ക് കമ്മിറ്റികേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കെ.എം.വൈ.എഫ് കൊല്ലം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണനല്ലൂരില്‍ ഐക്യദാര്‍ഡ്യപ്രകടനം നടന്നു. കണ്ണനല്ലൂര്‍ നാഷിദ് ബാഖവി, കൊല്ലം താലൂക്ക് പ്രസിഡന്റ് ത്വാഹാ അബ്രാരി മുതിരപറമ്പ്, ജനറല്‍ സെക്രട്ടറി നൗഫല്‍ മൈലാപ്പൂര്, ട്രഷറര്‍ ഇ. അക്ബര്‍ഷാ മൈലാപ്പുര്, കെ.ആര്‍. ഷാഹുല്‍ ഹമീദ് മുസ്‌ലിയാര്‍, കണ്ണനല്ലൂര്‍ അനസ് മന്നാനി, കുണ്ടുമണ്‍ ഹുസൈന്‍ മന്നാനി, ഷാജഹാന്‍ മന്നാനി, സിറാജുദ്ദീന്‍ മൗലവി, മുനീര്‍ അമാനി, റിയാസ് മന്നാനി, സജീര്‍ വിളയില്‍, സാലിം, ഷൈജുദ്ദീന്‍, റാഫി ബാഖഫി, ഷെഫീഖ് പങ്കെടുത്തു
റോഹിംഗ്യന്‍ മുസ്‌ലിങ്ങളെ ഇന്ത്യയില്‍ നിന്നു ആട്ടിപ്പായിക്കരുത്: പി രാമഭദ്രന്‍
കൊല്ലം: റോഹിംഗ്യന്‍ മുസ്‌ലിംങ്ങളെ ഇന്ത്യയില്‍ നിന്നും ആട്ടിപ്പായിക്കരുതെന്ന് കേരള ദലിത് ഫെഡറേഷന്‍ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു.
റോഹിംഗ്യന്‍ മുസ്‌ലിംങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അവര്‍ക്ക് ഭീകരസംഘങ്ങളുമായി ബന്ധമുണ്ടെന്നും അതുകൊണ്ട് അവരെ ഇന്ത്യയില്‍ നിന്നും പുറത്താക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.
യഥാര്‍ഥത്തില്‍ അവര്‍ പ്രതികരണശേഷി പോലുമില്ലാത്ത നിസ്സഹായരായ മനുഷ്യസമൂഹമാണ്. സാമാന്യനീതിയും മനുഷ്യാവകാശ പരിഗണനകളും സ്വന്തമായൊരു രാജ്യമോ പൂര്‍ണ്ണമായ പൗരത്വമോ ഇല്ലാത്ത നിരാലംബരാണ്. ഇവരെ ഇന്ത്യ കൈവിട്ടാല്‍ ലോകമനസാക്ഷിയ്ക്ക് മുന്നില്‍ ഇന്ത്യ തലകുനിക്കേണ്ടതായി വരും.
രോഹിംഗ്യക്കാര്‍ക്കെതിരേ മ്യാന്‍മാറിലെ ഭരണാധികാരി ആന്‍ സൂചിയും അവിടുത്തെ ബുദ്ധസന്യാസിമാരും എടുത്തിരിക്കുന്ന ഏറ്റവും മനുഷ്യത്വഹീനമായ നിലപാടിനെയാണ് ഇന്ത്യ എതിര്‍ക്കേണ്ടത്.
രോഹിംഗ്യക്കാര്‍ക്ക് ആശ്വാസമായി യു.എന്‍ മനുഷ്യാവകാശ സമിതിയും ഇന്ത്യന്‍ മനുഷ്യാവകാശ കമ്മിഷനും കൈക്കൊണ്ടിരിക്കുന്ന തീരുമാനത്തെ ഇന്ത്യ അംഗീകരിക്കുന്നതാണ് ഏറ്റവും അഭികാമ്യം.
അന്താരാഷ്ട്ര മുസ്‌ലിം വിരുധതയുടെ ഭാഗമായി രോഹിങ്ക്യന്‍ പ്രശ്‌നത്തെയും ദുരുപയോഗം ചെയ്യാതിരിക്കാന്‍ മതേതര വിശ്വാസികളും മനുഷ്യസ്‌നേഹികളും ഒന്നിച്ച് അവര്‍ക്ക് വേണ്ടി അണിനിരക്കണമെന്ന് പി. രാമഭദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."