HOME
DETAILS

മഴവെള്ളത്തില്‍ ദുര്‍ഗന്ധം വമിച്ച് കൊട്ടാരക്കര ചന്ത

  
backup
September 16 2017 | 20:09 PM

%e0%b4%ae%e0%b4%b4%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%a8-2



കൊട്ടാരക്കര: തുടര്‍ച്ചയായി മഴ പെയ്തതോട് കൊട്ടാരക്കര ചന്തയിലെ ദുര്‍ഗന്ധം അസഹനീയമായി.
അഴുകിയ മത്സ്യ മാസംസാദികളുടേയും മാലിന്യങ്ങളുടേയും ദുര്‍ഗന്ധം മൂലം സമീപ റോഡുകളില്‍ കൂടി പോലും സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍.
നഗര ഹൃദയത്തില്‍ ദേശിയ പാതയ്ക്കും ലോട്ടസ് റോഡിനും മധ്യേയാണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഈ ചന്ത സ്ഥിതി ചെയ്യുന്നത്.
ഇറച്ചി വ്യാപാര കേന്ദ്രങ്ങളും മത്സ്യ വിപണന കേന്ദ്രങ്ങളും മറ്റ് ഇതര വ്യാപാര കേന്ദ്രങ്ങളും ചന്തയിലുണ്ട്. ദിനം പ്രതി നൂറു കണക്കിന് ആളുകള്‍ വന്നു ചേരുന്ന ചന്തയില്‍ ടണ്‍കണക്കിന് മാലിന്യമാണ് കുന്നു കൂടുന്നത്.
ഇത് യഥാസമയം നീക്കം ചെയ്യാനോ സംസ്‌കരിക്കാനോ ഇവിടെ സംവിധാനങ്ങള്‍ ഇല്ല. മഴപെയ്യുമ്പോഴും അല്ലാതെയും മത്സ്യവിപണന കേന്ദ്രത്തില്‍ നിന്നുള്ള മലിന ജലം തുറസ്സായ ഓടയില്‍കൂടി ഒഴുകുന്നു.
മഴക്കാലത്ത് ഇത് പൊതു നിരത്തിലേക്കാണ് ഒഴുകിയിറങ്ങുന്നത്.കൊട്ടാരക്കര നഗരസഭയ്ക്ക് കശാപ്പു ശാലയില്ലാത്തതിനാല്‍ ചന്തയ്ക്ക് അകത്തും പരിസരങ്ങളിലും വച്ച് കശാപ്പ് നടത്താറുണ്ട്. ഇതിന്റെ അവശിഷ്ടങ്ങളും ദുര്‍ഗന്ധത്തിന് കാരണമാകുന്നു.
ചന്തയിലും പരിസരങ്ങളിലും വലിയ ഐസ്‌പെട്ടികള്‍ സ്ഥാപിച്ചാണ് വലിയ മത്സ്യങ്ങള്‍ സൂക്ഷിക്കുന്നത്.
കാലപഴക്കം ആകുന്നതോടെ ഇവയും ദുര്‍ഗന്ധം പരത്തുന്നുണ്ട്. മഴപെയ്താല്‍ അസഹനീയമായ ദുര്‍ഗന്ധം സഹിച്ചുവേണം ചന്തയിലേക്ക് കടക്കാന്‍.
അതും മലിന ജലത്തില്‍ ചവിട്ടിവേണം. 15 വര്‍ഷം മുന്‍പ് ചന്തയില്‍ ഒരു ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുകയുണ്ടായി.
ഒരു വര്‍ഷം പോലും ഇത് മതിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ല.
അക്കാലത്ത് കിഴക്കന്‍ മേഖലയിലെ മിക്ക ചന്തകളിലും ഇത്തരം പ്ലാന്റുകള്‍ സ്ഥാപിച്ചിരുന്നു.
ഇവയെല്ലാം തന്നെ മാസങ്ങള്‍ക്കകം തകരാറിലാവുകയും ചെയ്തു. ഒരു തട്ടിക്കൂട്ട് കമ്പിനി തദ്ദേശ സ്വയം ഭരണ നേതൃത്വത്തിലുള്ളവരും തമ്മിലുള്ള അവിശുദ്ധ ബന്ധമായിരുന്നു ഇതിനു പിന്നില്‍.കൊട്ടാരക്കര ചന്തയില്‍ പ്രവേശിക്കുന്നവര്‍ക്കു മാത്രമല്ല പരിസരത്തുകൂടി സഞ്ചരിക്കുന്നവര്‍ക്കു പോലും അസഹനീയമായിരിക്കുകയാണ് ഇത്. സാംക്രമിക രോഗ സാധ്യതയും തള്ളികളയാന്‍ ആകില്ല. ചന്തയില്‍ നിന്നും ലക്ഷകണക്കിന് രുപയാണ് ഇവിടെ ലേലങ്ങള്‍ വഴി ഓരോ വര്‍ഷവും നഗരസഭയ്ക്ക് ലഭിക്കുന്നത്.
എന്നാല്‍ പൊതുജനാരോഗ്യത്തെ മുന്‍നിറുത്തി പോലും ചന്തയെ സംരക്ഷിക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ല.
അഴുകിയ മത്സ്യ വില്‍പ്പന നടത്തിയിട്ടും ചന്ത മലീമസമായിട്ടും ഭക്ഷ്യ സുരക്ഷാ അധികൃതര്‍ ഈ ചന്തയിലേക്ക് തിരിഞ്ഞുനോക്കാറില്ല.
ഈ ചന്തയ്ക്ക് തൊട്ടടുത്തു തന്നെയാണ് ഭക്ഷ്യ സുരക്ഷാ ഓഫിസ് പ്രവര്‍ത്തിക്കുന്നത്.കാറ്റടിച്ചാല്‍ ഈ ദുര്‍ഗന്ധം ഇവിടെയും എത്താറുണ്ടെന്ന് സമീപവാസികളും വ്യാപാരികളും പറയുന്നു. പൊതുജനാരോഗ്യത്തിന് ഹാനീകരമായതിനാല്‍ നഗരഹൃദയത്തിലുള്ള ഈ ചന്ത ഇവിടെ നിന്നും മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago