പെട്രോള്‍ ഡീസല്‍ വില വര്‍ധന; കാര്‍ കെട്ടിവലിച്ച് കോണ്‍ഗ്രസ് പ്രതിഷേധം
കൊല്ലം: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറഞ്ഞിട്ടും അംബാനിയ്ക്കും, അദാനിയ്ക്കും വേണ്ടി പെട്രോളിന്റെയും - ഡീസലിന്റെയും വില കുറയ്ക്കാതെ നരേന്ദ്രമോദി ഭരണം നടത്തുകയാണെന്നും ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ മാത്രം സംരക്ഷകനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാറിയെന്നും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ.
ജനഹിതം അറിയാത്ത ഭരണാധികാരിയ്ക്ക് 56 ഇഞ്ചിന്റെ നെഞ്ചളവല്ല വേണ്ടതെന്നും, വേദനിക്കുന്നവന്റെ ഹൃദയം തൊട്ടറിയാനുള്ള കര്‍മശേഷിയാണ് വേണ്ടതെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍, പെട്രോളിന്റെയും - ഡീസലിന്റെയും അധികഭാരം ഏല്‍പിക്കുമ്പോള്‍ സംസ്ഥാന ഗവ. കൈയുംകെട്ടി നിസംഗരായി നില്‍ക്കാതെ കേരളം ചുമത്തുന്ന അധികനികുതി ഒഴിവാക്കണമെന്നും ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മാതൃക പിന്‍തുടരുവാന്‍ തയ്യാറാകണമെന്നും ഡി.സി.സി പ്രസിഡന്റ്.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് പെട്രോളിയം വില വര്‍ധനവിലൂടെ ശിക്ഷ വിധിക്കുന്ന പ്രധാനമന്ത്രി ഉലകംചുറ്റി ആനന്ദിക്കുകയാണെന്നും ബിന്ദുകൃഷ്ണ ചൂണ്ടിക്കാട്ടി.
പെട്രോള്‍ - ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്.
പ്രതിഷേധാത്മകമായി കാര്‍ കയര്‍ കൊണ്ട് കെട്ടിവലിച്ചും, ഇരുചക്ര വാഹനങ്ങള്‍ ഉരുട്ടികൊണ്ടും ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വനിതകള്‍ ഉള്‍പ്പടെ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
ചിന്നക്കട റെസ്റ്റ് ഹൗസിന്റെ മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരംചുറ്റി ചിന്നക്കട പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ അവസാനിച്ചു. നരേന്ദ്രമോദിയുടെ കോലവും പ്രതിഷേധക്കാര്‍ കത്തിച്ചു.
യോഗത്തില്‍ വൈസ് പ്രസിഡന്റ് എസ് വിപിനചന്ദ്രന്‍ അധ്യക്ഷനായി. നേതാക്കളായ എ ഷാനവാസ്ഖാന്‍, ചിറ്റുമൂല നാസര്‍, സൂരജ് രവി, എന്‍ ഉണ്ണികൃഷ്ണന്‍, സന്തോഷ് തുപ്പാശ്ശേരി, എസ് ശ്രീകുമാര്‍, എം എം സഞ്ജീവ്കുമാര്‍, ആദിക്കാട് മധു, കെ.കെ സുനില്‍കുമാര്‍, പി നൂറുദ്ദീന്‍കുട്ടി, കൃഷ്ണവേണി ജി ശര്‍മ്മ, കായിക്കര നവാബ്, ജോര്‍ജ്ജ് ഡി കാട്ടില്‍, വാളത്തുംഗല്‍ രാജഗോപാല്‍, ബി ത്രീദീപ് കുമാര്‍, എസ് ശ്രീലാല്‍, സേതുനാഥപിള്ള, മുനമ്പത്ത് വഹാബ്, ജി ജയപ്രകാശ്, സുഭാഷ് പുളിക്കല്‍, രാജേന്ദ്രന്‍പിള്ള, പ്രസാദ് നാണപ്പന്‍, നെടുങ്ങോലം രഘു, ജോസഫ് കുരുവിള, കോയിവിള രാമചന്ദ്രന്‍, സിസിലി സ്റ്റീഫന്‍ സംസാരിച്ചു.
പ്രതിഷേധ പ്രകടനത്തിന് ആര്‍ രമണന്‍, ആര്‍ രാജ്‌മോഹന്‍, നാസിമുദ്ദീന്‍ലബ്ബ, പി ആര്‍ പ്രതാപചന്ദ്രന്‍, ബിജു ലൂക്കോസ്, സുല്‍ഫിക്കര്‍ ഭൂട്ടോ, കണ്ണന്‍, ഷിബു മയ്യനാട്, കോതേത്ത് ഭാസുരന്‍, ബാലചന്ദ്രന്‍, മണികണ്ഠന്‍, ലൈലാകുമാരി, ശാന്തിനി ശുഭദേവന്‍, റീന സെബാസ്റ്റ്യന്‍, സുനിത നിസാര്‍, ഹംസത്ത് ബീവി, ജയശ്രീ രമണന്‍, ഉദയതുളസീധരന്‍, ബിന്ദു ജോസഫ്, ജോസഫ്, സുധാകരന്‍, വിജയകുമാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."