'ഒരു വീട്ടില്‍ ഒരു വേപ്പും കറിവേപ്പും' പദ്ധതിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: 'ഒരു വീട്ടില്‍ ഒരു വേപ്പും കറിവേപ്പും' പദ്ധതിയുമായി സര്‍ക്കാര്‍. വീടുകളില്‍ അവശ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ഔഷധസസ്യ ബോര്‍ഡ് എല്ലാ വീടുകളിലും വേപ്പിന്റെയും കറിവേപ്പിന്റെയും തൈകള്‍ സൗജന്യമായി നല്‍കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബറില്‍ തിരുവനന്തപുരത്ത് നടക്കും.
ഔഷധസസ്യ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഔഷധസസ്യങ്ങളുടെ അസംസ്‌കൃത വസ്തുകള്‍ ശേഖരിക്കുന്നതിന് വേണ്ടി ഔഷധ സസ്യ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ മൂന്നു സോണുകളിലായി ഓരോ സംഭരണശാലകള്‍ തുടങ്ങും. പിന്നീടത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.
സംസ്ഥാനത്തെ ഔഷധ സസ്യങ്ങളുടെ നിലവിലുള്ള ലഭ്യതയെക്കുറിച്ചും വിനിയോഗത്തെക്കുറിച്ചും ഈ മേഖല നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പഠിച്ച് ഔഷധസസ്യ കൃഷി കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിനാവശ്യമായ ഒരു ബൃഹത് പദ്ധതി കേന്ദ്രത്തിനു സമര്‍പ്പിക്കുവാനായി ഒരു വിദഗ്ധ സമിതിയെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."