രക്തദാനം: ന്യൂക്ലിക് ആസിഡ് ടെസ്റ്റിങ് നിര്‍ബന്ധമാക്കണമെന്ന് ഐ.എം.എ
കൊച്ചി: രക്തദാനം സുരക്ഷിതമാക്കാന്‍ ന്യൂക്ലിക് ആസിഡ് ടെസ്റ്റിങ് സംസ്ഥാനത്ത് നിര്‍ബന്ധമാക്കണമെന്ന് ഐ.എം.എ കൊച്ചി ബ്ലഡ് ബാങ്ക് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആശുപത്രികളില്‍ സുരക്ഷിതമായ രക്തം ലഭ്യമാക്കാന്‍ ഇത് അനിവാര്യമാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ രക്തദാനത്തിലൂടെ രാജ്യത്ത് 2,200ല്‍പരം ആളുകള്‍ക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ ഈ സ്ഥിതിക്ക് മാറ്റമുണ്ടെങ്കിലും രക്തദാനം പൂര്‍ണ്ണമായും സുരക്ഷിതമാക്കാന്‍ ന്യൂക്ലിക് ആസിഡ് ടെസ്റ്റിങ് വ്യാപകമാക്കണം. 30ല്‍പരം രാജ്യങ്ങളില്‍ ന്യൂക്ലിക്ക് ആസിഡ് ടെസ്റ്റിങ് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും ഐ.എം.എ ഭാരവാഹികള്‍ പറഞ്ഞു. കോഴിക്കോട്, കൊച്ചി, തിരുവന്തപുരം എന്നിങ്ങനെ സോണുകളായി തിരിച്ച് ടെസ്റ്റിങ്ങ് സംവിധാനം വ്യപകമാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. ഡോ എം. നാരായണന്, ഡോ. സുനില്‍ മത്തായി, ഡോ. എബ്രഹാം വര്‍ഗിസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."