HOME
DETAILS
MAL
കേന്ദ്രത്തിന്റേതു തീവെട്ടിക്കൊള്ളയെങ്കില് ഐസക്കിന്റേതു പകല്‍ക്കൊള്ള: ഹസന്
backup
September 16 2017 | 22:09 PM
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയര്‍ന്നത് കേന്ദ്രസര്‍ക്കാരിന്റെ തീവെട്ടിക്കൊള്ളയാണെന്നു പറയുന്ന ധനമന്ത്രി ഡോ. തോമസ് ഐസക് പകല്‍ക്കൊള്ള നടത്തുകയാണെന്ന് കെ.പി.സി.സി.സി അധ്യക്ഷന്‍ എം.എം ഹസന്.
സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ധനമന്ത്രി ഓടിയൊളിക്കുകയാണെന്നും ഇന്ധന വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നടത്തുന്ന സമരം അപഹാസ്യമാണെന്നും ഹസന് പറഞ്ഞു. ഏരിയാ കേന്ദ്രങ്ങള്‍ക്കു പകരം സെക്രട്ടേറിയറ്റിനു മുന്‍പിലും എ.കെ.ജി സെന്ററിന്റെ മുന്പിലുമാണ് അവര്‍ ആദ്യം സമരം നടത്തേണ്ടത്.
കോടിയേരി ബാലകൃഷ്ണന് ആദ്യം ഐസക്കിനോട് വില കുറയക്കാന്‍ പറഞ്ഞിട്ടു വേണം സമരവുമായി രംഗത്തുവരാന്‍. അല്ലെങ്കില്‍ സമരക്കാരെ ജനം കല്ലെറിയുമെന്നു ഹസന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."