ആദിവാസികള്‍ക്കായി മൊബൈല്‍ മെന്റല്‍ ഹെല്‍ത്ത് യൂനിറ്റ്
തിരുവനന്തപുരം: വയനാട് ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ മാനസിക ആരോഗ്യ പരിപാലനത്തിനായി മൊബൈല്‍ മെന്റല്‍ ഹെല്‍ത്ത് ക്ലിനിക് ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഈ പദ്ധതി നടപ്പിലാക്കുന്നതിന് 25.50 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. കേരളത്തിലെ ആദിവാസി വിഭാഗത്തില്‍പ്പെടുന്നവരുടെ ആരോഗ്യ പരിപാലനത്തിനായി നിരവധി സേവനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവരുടെ സാമൂഹിക പിന്നോക്കാവസ്ഥയടക്കമുള്ള വിവിധ കാരണങ്ങളാല്‍ ഈ സേവനങ്ങള്‍ പൂര്‍ണ്ണമായി ഇവരിലേക്ക് എത്താറില്ല.
വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയ്ക്കും മറ്റും കാരണം ഇത്തരം സേവനങ്ങള്‍ കൃത്യമായും ഫലപ്രദമായും ഉപയോഗിക്കാത്തതാണ്. പ്രാരംഭഘട്ടമെന്ന നിലയിലാണ് വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ മാനസിക ആരോഗ്യ പരിപാലനത്തിനായി കോഴിക്കോട് ഇംഹാന്‍സ് മുഖേന മൊബൈല്‍ മെന്റല്‍ ഹെല്‍ത്ത് യൂനിറ്റ് ആരംഭിക്കുന്നത്്. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക.ആദിവാസികള്‍ക്കായി മൊബൈല്‍
മെന്റല്‍ ഹെല്‍ത്ത് യൂനിറ്റ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."