HOME
DETAILS
MAL
ചിട്ടി തട്ടിപ്പ്: ഉടമയുടേയും ബിനാമികളുടേയും അക്കൗണ്ടുകള്‍ മരവിപ്പിക്കും
backup
September 16 2017 | 22:09 PM
തിരുവനന്തപുരം: നിര്‍മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഉടമ നിര്‍മല്‍ കൃഷ്ണയുടേയും മറ്റു ബിനാമികളുടേയും അക്കൗണ്ടുകള്‍ മരവിപ്പിക്കും. തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ 23ഓളം ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിക്കുന്നത്. തിരുവനന്തപുരം പാറശാല കേന്ദ്രീകരിച്ചുള്ള നിര്‍മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പില്‍ 1000 കോടിയുടെ ക്രമക്കേടുണ്ടെന്നാണ് പരാതി. നിലവില്‍ തമിഴ്നാട് പൊലിസ് നടത്തുന്ന അന്വേഷണത്തില്‍ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനം കണ്ട ഏറ്റവും വലിയ ചിട്ടിത്തട്ടിപ്പില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."