HOME
DETAILS
MAL
വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം: സര്‍ക്കാര്‍ നിയമം ശക്തമാക്കുന്നു
backup
September 16 2017 | 22:09 PM
ഗുഡ്ഗാവ്: സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷിതത്വവും സംരക്ഷണവും മുന്നില്‍ കണ്ട് ഹരിയാന സര്‍ക്കാര്‍ നിയമം ശക്തമാക്കുന്നു. ഇതിനായി നിയമം പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വ്യക്തമാക്കി. റയല്‍ ഇന്റര്‍നാഷനല്‍ സ്കൂളില്‍ ഏഴുവയസുകാരന് കൊല്ലപ്പെടാനുണ്ടായ സാഹചര്യം നിയമം ശക്തമാക്കാനുള്ള തീരുമാനത്തിന് പ്രേരണയായതായി അദ്ദേഹം പറഞ്ഞു.
റയാന് സ്കൂളിലെ കൊലപാതകം സി.ബി.ഐക്ക് കൈമാറാനും ഗുഡ്ഗാവ് ഡെപ്യൂട്ടി കമ്മിഷനറെ സ്കൂളിലെ അഡ്മിനിസ്ട്രേറ്ററായി മൂന്നുമാസത്തേക്ക് നിയമിച്ചെന്നും ഖട്ടാര്‍ കൂട്ടിച്ചേര്‍ത്തു. നിയമത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയില്ലെന്നും വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം പരമപ്രധാനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."