വ്യോമസേനയിലെ ഏക ഫൈവ് സ്റ്റാര്‍ മാര്‍ഷല്‍ അര്‍ജാന്‍ സിങ്ങ് അന്തരിച്ചു
ന്യൂഡല്‍ഹി: വ്യോമസേനയുടെ ഏക ഫൈവ് സ്റ്റാര്‍ മാര്‍ഷല്‍ അര്‍ജാന്‍ സിങ്ങ് അന്തരിച്ചു. അദ്ദേഹത്തിന് 98 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് എന്നിവര്‍ കഴിഞ്ഞ ദിവസം അര്‍ജാന്‍ സിങിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
വ്യോമസേനയിലെ സര്‍വീസ് കാലത്തെ മികവ് പരിഗണിച്ച് 2002ലാണ് കേന്ദ്ര സര്‍ക്കാര്‍ അര്‍ജാന്‍ സിങ്ങിന് മാര്‍ഷല്‍ ഓഫ് ദി എയര്‍ഫോഴ്സ് പദവി നല്‍കിയത്. അതോടെ വ്യോമസേനയുടെ ചരിത്രത്തിലെ ആദ്യ ഫൈവ് സ്റ്റാര്‍ റാങ്ക് ഓഫിസറായി അദ്ദേഹം. ഈ പദവി നേടിയ ഒരേയൊരു വ്യക്തിയും അദ്ദേഹമാണ്. 1919ല്‍ ഇന്നത്തെ പാകിസ്താനുള്ള ഫൈസലാബാദില്‍ ജനിച്ച അര്‍ജാന്‍ സിങ് 19ാം വയസില്‍ ആര്.എ.എഫില്‍ പൈലറ്റ് ട്രെയിനിയായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
1964ല്‍ വ്യോമസേനാ തലവനായി. 1965ലെ ഇന്ത്യ-പാകിസ്താന് യുദ്ധത്തില്‍ രാജ്യത്തെ വിജയത്തിലേക്ക് നയിച്ച നിര്‍ണായക നീക്കങ്ങള്‍ക്ക് പിന്നില്‍ അര്ജാനായിരുന്നു.
നാലു വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം സര്‍വിസില്‍ നിന്ന് വിരമിച്ചു.
യുദ്ധകാലത്തെ ധീരസേവനത്തിനുള്ള ആദരമായി രാജ്യം പത്മവിഭൂഷണ്‍ നല്കി ആദരിച്ചിട്ടുണ്ട്. സ്വിറ്റ്സര്‍ലന്‍ഡ്, കെനിയ എന്നിവിടങ്ങളില്‍ അംബാസഡറായും ഡല്‍ഹിയില്‍ ലഫ്.ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."