അമേരിക്കന്‍ നടന്‍ ഹാരി ഡീന്‍ സ്റ്റാന്റണ്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ വിഖ്യാതനടന്‍ ഹാരി ഡീന്‍ സ്റ്റാന്റണ്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദിവസങ്ങളായി ലോസ് ആഞ്ചല്‍സിലെ സെഡാര്‍സ് സിനായ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
നടന്‍ എന്നതിനു പുറമെ ഗായകന്‍, സംഗീതജ്ഞന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രശസ്തനാണ്. എച്ച്.ബി.ഒയുടെ 'ബിഗ് ലവ് ' അടക്കമുള്ള ടെലിവിഷന്‍ പരിപാടികളുമായി സജീവമായിരുന്ന ഹാരി ഗോഡ്ഫാദര്‍ 2, എലീന്‍, കൂള്‍ ഹാന്‍ഡ് ല്യുക് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് സിനിമാരംഗത്ത് ശ്രദ്ധ നേടിയത്. ഈ വര്‍ഷം പുറത്തിറങ്ങിയ ജോണ്‍ കാരള്‍ ലിഞ്ചിന്റെ 'ലക്കി' ആണ് അവസാനമായി അഭിനയിച്ച ചിത്രം.
1926ന് അമേരിക്കയിലെ വെസ്റ്റ് ഇര്‍വിനില്‍ ആണ് ജനനം. പിതാവ് പുകയില കര്‍ഷകനും മാതാവ് പാചകക്കാരിയുമായിരുന്നു. 1954 ആണ് ചലച്ചിത്ര കരിയറിനു തുടക്കമിട്ടത്. രണ്ടാം ലോക യുദ്ധത്തില്‍ അമേരിക്കന്‍ നാവികസേനയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെന്റുക്കി സര്‍വകലാശാലയിലായിരുന്നു പഠനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."