HOME
DETAILS

റോഹിംഗ്യ: ബംഗ്ലാദേശ് കൂടുതല്‍ അഭയാര്‍ഥി ക്യാംപുകള്‍ തുറക്കുന്നു

  
backup
September 16 2017 | 22:09 PM

%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f



ധാക്ക: റോഹിംഗ്യന്‍ അഭയാര്‍ഥികളെ പാര്‍പ്പിക്കാനായി കൂടുതല്‍ ക്യാംപുകള്‍ നിര്‍മിക്കുമെന്ന് ബംഗ്ലാദേശ്. രാജ്യത്തെ പ്രധാന നഗരമായ കോക്‌സ് ബസാറിനടുത്താണു പുതിയ കേന്ദ്രങ്ങള്‍ തുറക്കുന്നത്.
അതേസമയം, രാജ്യത്തെത്തിയ അഭയാര്‍ഥികള്‍ക്ക് പുറത്തു സഞ്ചരിക്കുന്നതിനു കടുത്ത നിയന്ത്രണങ്ങളും ബംഗ്ലാദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മ്യാന്മറിലെ വംശഹത്യയില്‍നിന്ന് രക്ഷപ്പെട്ട് അതിര്‍ത്തി കടന്നെത്തുന്ന അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ നിലവിലെ സൗകര്യങ്ങള്‍ അപര്യാപ്തമായതിനാലാണു പുതിയ കേന്ദ്രങ്ങള്‍ തുറക്കുന്നത്. ഇതോടെ ക്യാംപുകള്‍ക്കു പുറത്തു സഞ്ചരിക്കാന്‍ ഇവര്‍ക്കു കര്‍ശന വിലക്കേര്‍പ്പെടുത്തും.
മ്യാന്മര്‍ സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിച്ചാല്‍ നാട്ടിലേക്കു തന്നെ ഇവരെ തിരിച്ചയക്കാനായാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. അല്ലെങ്കില്‍ മൂന്നാമതൊരു രാജ്യം റോഹിംഗ്യകള്‍ക്കായി രൂപപ്പെടുകയാണെങ്കില്‍ അങ്ങോട്ട് തിരിച്ചയക്കാനാണു പദ്ധതി. അതിനാല്‍ ബംഗ്ലാദേശ് പൗരന്മാര്‍ക്കിടയില്‍ കലര്‍ന്ന് അവര്‍ അപ്രത്യക്ഷമാകുന്നതു തടയുകയാണു പുതിയ നിര്‍ദേശത്തിലൂടെ ലക്ഷ്യമിടുന്നത്.
അനുവദിച്ച നിശ്ചിത കേന്ദ്രങ്ങളില്‍ തന്നെ കഴിയണമെന്നാണു നിര്‍ദേശം. പുറത്തു സഞ്ചരിക്കുന്നതിനു പുറമെ രാജ്യത്തെ പൗരന്മാരായ കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം കഴിയുന്നതിനും വിലക്കേര്‍പ്പെടുത്തിയതായി ബംഗ്ലാദേശ് പൊലിസ് പ്രസ്താവനയില്‍ അറിയിച്ചു. അഭയാര്‍ഥികളുമായി യാത്ര നടത്തരുതെന്ന് ട്രാന്‍സ്‌പോര്‍ട്ട് സ്ഥാപനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
വിഷയത്തില്‍ കടുത്ത നടപടികള്‍ കൈക്കൊള്ളാന്‍ യു.എന്നിനോട് ആവശ്യപ്പെടാനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ന്യൂയോര്‍ക്കിലെത്തിയിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ച നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അവര്‍ വിഷയം അവതരിപ്പിക്കും. റോഹിംഗ്യന്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടുകയും രാഖൈനിലേക്ക് ഒരു വസ്തുതാന്വേഷണ സമിതിയെ അയക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. മ്യാന്മറിനുമേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തണമെന്ന ആവശ്യവും അവര്‍ മുന്നോട്ടുവയ്ക്കുമെന്നാണ് അറിയുന്നത്. നേരത്തെ, അഭയാര്‍ഥികള്‍ക്കു വേണ്ട സുരക്ഷയും ഭക്ഷണവും ഒരുക്കാന്‍ തങ്ങള്‍ക്കാകുമെന്നും എന്നാല്‍ മാനുഷിക പരിഗണന വച്ച് മ്യാന്മര്‍ സര്‍ക്കാര്‍ സ്വന്തം പൗരന്മാരെ സ്വീകരിക്കാന്‍ തയാറാകണമെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, ബംഗ്ലാദേശും മ്യാന്മറും തമ്മില്‍ പുതിയ നയതന്ത്ര തര്‍ക്കവും ഉടലെടുത്തിട്ടുണ്ട്. മ്യാന്മര്‍ വ്യോമസേന ബംഗ്ലാദേശിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതായുള്ള ആരോപണമാണു പുതിയ തര്‍ക്കത്തിനിടയാക്കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago