HOME
DETAILS
MAL
കാനസില് ബുര്കിനിസ് നിരോധിച്ചു
backup
August 12 2016 | 16:08 PM
പാരിസ്: ഫ്രാന്‍സിലെ കാനസില് ശരീരവും തലയും മറയ്ക്കുന്ന നീന്തല്‍വസ്ത്രം(ബുര്കിനിസ്) നിരോധിച്ചു. സുരക്ഷാ കാരണത്താലാണ് നിരോധനമെന്ന് അധികൃതര്‍ പറഞ്ഞു. കാനസിനടുത്ത നീസില്‍ ഈയടുത്ത് ഐ.എസ് ആക്രമണമുണ്ടായിരുന്നു. കാനസ് മേയര്‍ ഡേവിഡ് ലിസ്്നാഡാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
'ഇസ്ലാമിക് തീവ്രവാദത്തിന്റെ അടയാള'മായതു കൊണ്ടാണ് നിരോധിക്കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ 38 യൂറോ പിഴ ചുമത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."