HOME
DETAILS
MAL
പള്‍സര്‍ സുനി ഹൈക്കോടതിയില്‍ ജാമ്യഹരജി നല്കി
backup
September 16 2017 | 23:09 PM
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി ഹൈക്കോടതിയില്‍ ജാമ്യഹരജി നല്കി. കഴിഞ്ഞ ഫെബ്രുവരി 17നാണ് തൃശൂരില്‍നിന്ന് കൊച്ചിയിലേക്ക് വന്ന നടിയെ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. തുടര്‍ന്ന് ഫെബ്രുവരി 21ന് അറസ്റ്റിലായ സുനി എട്ടുമാസമായി ജയിലിലാണ്.
അറസ്റ്റിലായശേഷം അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. പിന്നീട് സുനിയുള്‍പ്പെടെ ഏഴുപ്രതികള്‍ക്ക് എതിരേ അന്വേഷണ സംഘം ആദ്യ കുറ്റപത്രം നല്കി.
തുടര്‍ന്ന് അങ്കമാലി കോടതിയില്‍ നല്കിയ ജാമ്യാപേക്ഷ ജൂലൈ 29ന് വീണ്ടും തള്ളുകയായിരുന്നു.
പിന്നീട് ഓഗസ്റ്റ് 11ന് എറണാകുളം സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളി. തുടര്‍ന്നാണ് പള്‍സര്‍ സുനി വീണ്ടും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."