റോഹിംഗ്യന്‍ ഐക്യദാര്‍ഢ്യ മഹാസംഗമം നാളെ കോഴിക്കോട്ട്
കോഴിക്കോട്: റോഹിംഗ്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് മുഹമ്മദലി കടപ്പുറത്ത് ഉച്ചക്ക് മൂന്നിന് നടക്കുന്ന മഹാസംഗമം വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍ ആഹ്വാനം ചെയ്തു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (മുസ്‌ലിം ലീഗ്), ടി.പി അബ്ദുല്ലക്കോയ മദനി (കെ.എന്‍.എം), ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്‌ലാമി), കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ (വിസ്ഡം), കടക്കല്‍ അബ്ദുല്‍അസീസ് മൗലവി (ദക്ഷിണകേരള), എ. നജീബ് മൗലവി (സംസ്ഥാന), അബുല്‍ഖൈര്‍ മൗലവി (തബ്‌ലീഗ്), ഡോ.പി.എ ഫസല്‍ഗഫൂര്‍ (എം.ഇ.എസ്), പി ഉണ്ണീന്‍ (എം.എസ്.എസ്) എന്നിവരാണ് സംഗമം വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.
സമ്മേളനത്തെ വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ക്ക് പുറമെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബശീര്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ, സി.പി.ഐ ദേശീയ കമ്മിറ്റി അംഗം ബിനോയ് വിശ്വം, കെ.എസ് മാധവന്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ഡോ.പി.ജെ വിന്‍സെന്റ് തുടങ്ങിയവര്‍ അഭിവാദ്യം ചെയ്യും.
അന്താരാഷ്ട്ര മര്യാദകളും പാരമ്പര്യവും വകവെക്കാതെ അഭയാര്‍ഥികളെ മടക്കിയയക്കുന്നത് വേദനാജനകമാണ്. റോഹിംഗ്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി നടക്കുന്ന ബഹുജന സമ്മേളനത്തില്‍ പ്രാര്‍ഥനാ പൂര്‍വം മുഴുവന്‍ മനുഷ്യസ്‌നേഹികളും പങ്കുകൊള്ളണമെന്നും മ്യാന്‍മറില്‍ നടക്കുന്ന മനുഷ്യത്വ വിരുദ്ധമായ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.
മനുഷ്യാവകാശ സമ്മേളനംവിജയിപ്പിക്കുക: സമസ്ത
കോഴിക്കോട്: മ്യാന്മര്‍ സൈനിക ഭരണകൂടം റോഹിംഗ്യന്‍ ജനതയോട് കാണിക്കുന്ന കൊടുംക്രൂരതക്കെതിരെയും, ഇക്കാര്യത്തില്‍ കേന്ദ്ര ഭരണകൂടത്തിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് നാളെ നടക്കുന്ന മനുഷ്യാവകാശ സമ്മേളനം വിജയിപ്പിക്കണമെന്ന് സമസ്ത.
റോഹിംഗ്യകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്നും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാരും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."