HOME
DETAILS
MAL
നന്മതിന്മകള്‍ വേര്‍തിരിച്ച് അവതരിപ്പിക്കലാണ് പത്രധര്‍മം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍
backup
September 17 2017 | 01:09 AM
കോഴിക്കോട്: മറ്റുള്ളവര്‍ക്ക് ഗുണമുണ്ടാക്കുക എന്നതാണ് പത്രധര്‍മമെന്നും നന്മയും തിന്മയും വേര്‍തിരിച്ച് അവതരിപ്പിക്കാന്‍ പത്രപ്രവര്‍ത്തകര്‍ തയാറാകണമെന്നും സമസ്തകേരള വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍. അതിന്റെ മുന്നണിപ്പോരാളിയായിരുന്നു കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍. ആദര്‍ശത്തില്‍ ഉറച്ചുനിന്ന് അദ്ദേഹം ആത്മീയമായ പ്രസരിപ്പിലൂടെ സകല പ്രവര്‍ത്തനങ്ങള്‍ക്കും ശക്തിപകര്‍ന്നു. ആദര്‍ശസ്ഥിരതയോടെ എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിക്കുന്ന പ്രവര്‍ത്തനരീതിയാണ് ബാപ്പു മുസ്‌ലിയാര്‍ കാഴ്ചവച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."