HOME
DETAILS

മോന അഹ്മദ് മരിച്ചു

  
backup
September 17 2017 | 02:09 AM

mona-ahmed-died


അവള്‍ക്കറിയാവുന്ന ഒരേയൊരു ഭാഷയായ ഉറുദുവില്‍ എല്ലാത്തിനും-ജീവനുള്ളവ മാത്രമല്ല- എല്ലാ വസ്തുക്കള്‍ക്കും ലിംഗമുണ്ട്. പരവതാനികള്‍, ഉടയാടകള്‍, പുസ്തകങ്ങള്‍, പേനകള്‍, സംഗീത സാമഗ്രികള്‍ എല്ലാത്തിനുമുണ്ട് ലിഗം. ഏതു സാധനത്തിനുമുണ്ട് ഒന്നുകില്‍ പൗരുഷം, അല്ലെങ്കില്‍ സ്‌ത്രൈണത. ഏതും ഒന്നുകില്‍ ആണ്, അല്ലെങ്കില്‍ പെണ്ണ്. അവളുടെ കുഞ്ഞു മാത്രമായിരുന്നു അതിനൊരു അപവാദം. അതെ, അങ്ങനെയുള്ള ആളുകളെ വിളിക്കാനുള്ള ഒരു വാക്കുള്ള കാര്യവും അവള്‍ക്കറിയാമായിരുന്നു. ഹിജഡ. ശരിക്കും അതിനു രണ്ടു വാക്കുകളുണ്ട്. ഹിജഡ എന്നും കിന്നരെന്നും. എന്തായിട്ടെന്ത്, ഒരു ഭാഷയുണ്ടാകാന്‍ രണ്ടു വാക്കുകള്‍ പോരല്ലോ.

അരുന്ധതി റോയ് The Ministry of Utmost Happiness

ഡല്‍ഹിയിലെ ദരിയാഗഞ്ചിനടുത്തുള്ള മൗലാനാ ആസാദ് മെഡിക്കല്‍ കോളജിനു പിറകിലെ ഖബറിസ്ഥാനില്‍ താമസക്കാരിയായിരുന്ന മോന അഹ്മദ് കഴിഞ്ഞ ഞായറാഴ്ച, എണ്‍പത്തി രണ്ടാമത്തെ വയസില്‍ മരിച്ചു. ആണായോ പെണ്ണായോ ജീവിക്കാന്‍ വിധി അനുവദിക്കാത്ത ഇന്ത്യയിലെ ലക്ഷക്കണക്കിനു മൂന്നാംലിംഗക്കാരില്‍ ഒരാള്‍. നമ്മുടെ വ്യവസ്ഥാപിത ജീവിതത്തിന്റെ പാര്‍ശ്വങ്ങളിലേക്കു തള്ളിനീക്കപ്പെട്ട ഒരു ജന്മം. ഇരുട്ടിലും തെരുവിലും സമൂഹത്തിന്റെ നോട്ടപ്പിശകുകളിലും ജീവിക്കാന്‍ മാത്രം അര്‍ഹത കിട്ടുന്ന അവരില്‍ ഒരാളായി ഒടുങ്ങിയില്ല അവരെന്നതാണു കഥാവശിഷ്ടം.


അഹ്മദ് എന്ന ആണ്‍കുട്ടിയായാണ് അവര്‍ ജനിച്ചത്. നാലു പെണ്‍മക്കളുള്ള വീട്ടിലേക്ക് ഏറെ പ്രതീക്ഷകളുടെ ഭാരം ചുമന്നുവന്ന അവന്‍ ഒരു ആണായിരുന്നില്ല, സ്ത്രീയുമായിരുന്നില്ല. വീട്ടുകാര്‍ ആഗ്രഹിച്ചതുപോലെ ഒരാണല്ല താനെന്നറിഞ്ഞ അഹ്മദ് പതിനേഴാം വയസില്‍ വീടുവിട്ടിറങ്ങി. സ്വന്തം ജന്മം പാഴാക്കാന്‍ മോന ഒരുക്കമായിരുന്നില്ല. അങ്ങനെ, ജീവിക്കാന്‍ തീരുമാനമെടുത്തതോടെ അവര്‍ ഡല്‍ഹിയിലെ പേരുകേട്ട നര്‍ത്തകിയായി, ക്ഷേമ പ്രവര്‍ത്തകയായി, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായി. ദയാനിത സിങ്ങിന്റെ 'ഞാനാണ് മോന അഹ്മദ് '(Myself Mona Ahmed) എന്ന പുസ്‌കത്തിന്റെ ഉള്ളടക്കമായും മാറി. ഇന്ത്യയിലെ ലൈംഗിക ന്യൂനപക്ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുകയും എഴുതപ്പെടുകയും ചെയ്ത വേറിട്ട ജീവിതമാണ് മോനയുടേത്. മൂന്നാലു മാസം മുന്‍പ് പുറത്തിറങ്ങിയ അരുന്ധതി റോയിയുടെ ഏറ്റവും പുതിയ നോവലിലെ മുഖ്യ കഥാപാത്രവും അവരുടെ പകര്‍പ്പാണ്, തുര്‍ക്കുമാന്‍ ഗേറ്റിന്റെ യജമാനത്തി എന്നവര്‍ അറിയപ്പെട്ടു.


ഇന്ത്യയിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവിതത്തിലേക്ക് ഫോട്ടാജേണലിസ്റ്റായ ദയാനിത സിങ്ങിനെ പറഞ്ഞയക്കുന്നത് 'ലണ്ടന്‍ ടൈംസാ'ണ്. അവര്‍ ഡല്‍ഹിയിലെ പണ്ടേക്കും പണ്ടേ പ്രശസ്തരായ രണ്ട് ഹിജഡകളെ പറ്റി കേട്ടറിഞ്ഞു ചെന്നപ്പോഴാണ് മോനയുടെ അന്നത്തെ താമസസ്ഥലത്തേക്കെത്തുന്നത്. സോന എന്നും ചമന്‍ എന്നും പേരുള്ള രണ്ടു നര്‍ത്തകിമാരുണ്ടായിരുന്നു ഡല്‍ഹിയില്‍. വിവാഹസല്‍ക്കാരങ്ങളെ നൃത്തംചെയ്തു പൊലിപ്പിച്ച അവരില്‍ സോന വിഭജനത്തോടെ പാകിസ്താനിലേക്കു പോയി. ചമന്‍ ഡല്‍ഹിയില്‍ തന്നെ തങ്ങി. വീടുവിട്ട മോന ചമന്റെ സംരക്ഷണത്തിലേക്കാണെത്തിപ്പെട്ടത്. അവിടെവച്ചാണ് മോനയെ ദയാനിത കാണുന്നത്. അവര്‍ക്കിടയില്‍ വളര്‍ന്ന സൗഹൃദത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ബലത്തിലാണു മോനയുടെ ജീവിതം എഴുതപ്പെട്ടത്. സാധാരണഗതിയില്‍ തങ്ങളുടെ കൂട്ടത്തിലൊരാളോടല്ലാതെ മനസു തുറക്കില്ല ഒരു മൂന്നാംലിംഗക്കാരും.
ആണോ പെണ്ണോ അല്ല താനെന്നും ഞങ്ങള്‍ വേറൊരു മനുഷ്യരാണെന്നും അതു ഞങ്ങളുടെ കുഴപ്പമല്ല, നിങ്ങള്‍ക്കു ഞങ്ങളെ മനസിലാകുന്നില്ല എന്നതാണു നിങ്ങളുടെ കുഴപ്പമെന്നും തുറന്നുപറഞ്ഞ് ദയാനിതയുടെ കാമറക്കു മുന്നിലും എഴുത്തിലും പെടാതെ ആദ്യം അവര്‍ ഒഴിഞ്ഞുമാറി. പിന്നെയാണു തങ്ങളുടെ കഥ തങ്ങളാഗ്രഹിക്കും പ്രകാരം എഴുതിക്കാണാന്‍ ദയാനിതയാണ് ഏറ്റവും പറ്റിയ ആളെന്ന് മനസിലായതെന്നും അതുകൊണ്ടു തന്റെ ജീവിതകഥ വേഗം തന്നെ ലോകത്തെ കേള്‍പ്പിക്കണമെന്നും പുസ്തകത്തിന്റെ പുരോഗതി അന്വേഷിച്ച് പബ്ലിഷര്‍ക്കെഴുതിയ കത്തില്‍ പറയുന്നുണ്ട് മോന.


യൗവനാരംഭത്തില്‍ ഒരു പ്രണയത്താല്‍ ഊര്‍ജിതയായിരുന്നു മോന. പ്രണയ നൈരാശ്യവും, പ്രണയി ഉപേക്ഷിച്ചുപോയതിന്റെ ദുഖവും പേറുന്ന മോനയെയാണ് ആദ്യം ദയാനിത കാണുന്നത്. ശേഷം മോനയുടെ കൊതി ഒരുമ്മയാകുക എന്നതായിരുന്നു. ഒരു കുഞ്ഞിനെ പോറ്റാനുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു അത്. അപ്പോഴേക്കും അറിയപ്പെട്ട നര്‍ത്തകിയായി മോന പേരെടുത്തിരുന്നു. രേഖയെയും നര്‍ഗീസിനെയും പോലുള്ള താരറാണികളുമായി അവര്‍ സൗഹൃദത്തിലായി കഴിഞ്ഞിരുന്നു. കുഞ്ഞിനു വേണ്ടിയുള്ള മോഹം കലശലായ മോന ആ കൊല്ലത്തെ ഹജ്ജിനു മക്കയിലേക്കു പോയി. തിരികെ വന്ന മോനക്കു തന്റെ പ്രാര്‍ഥന ദൈവം കേട്ടെന്നു തോന്നിച്ച ഒരനുഭവമുണ്ടായി. ദരിയാഗഞ്ചിലെ ഒരു യുവതി പ്രസവത്തോടെ മരണപ്പെട്ടു. ജനിച്ചതിന്റെ നാലാംനാള്‍ കുട്ടിയെ മോനയുടെ കൈകളിലേല്‍പ്പിച്ചുകൊടുക്കുകയായിരുന്നു മരണപ്പെട്ട യുവതിയുടെ മാതാവ്. ആയിഷ എന്നു വിളിക്കപ്പെട്ട ആ പെണ്‍കുട്ടി മോനയുടെ മകളായി വളര്‍ന്നു. അവള്‍ക്കു വേണ്ടി ഒരുക്കപ്പെട്ട ജന്മദിന സല്‍ക്കാരങ്ങളിലേക്കു ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും അതിഥികള്‍ വന്നെത്തി എന്നു പറയുന്നു ദയാനിത. ശേഷം ആ വിരുന്നുകളിലെ അതിഥിയും ഔദ്യോഗിക ഫോട്ടോഗ്രാഫറുമായി അവര്‍ മാറി. ആയിഷ ജീവിതത്തിലേക്കു വന്നതിന്റെ ആഹ്ലാദത്തില്‍ ദയാനിതയുടെ ആഗ്രഹം മോന പുനപരിശോധിച്ചു. ഫോട്ടോയെടുക്കാനും അവരുടെ കഥാപാത്രമാകാനും സമ്മതിച്ചു.


പക്ഷേ, മോന കരുതിയത് 'ന്യൂയോര്‍ക്ക് ടൈംസി'ന്റെ ആളാണ് ദയാനിതയെന്നാണ്. 'ലണ്ടന്‍ ടൈംസി'ന്റെ ആളാണെന്നറിഞ്ഞതോടെ അവര്‍ വീണ്ടും വാക്കുമാറ്റി, എടുത്ത ഫോട്ടോകള്‍ നശിപ്പിക്കാനും ഒരുങ്ങി. ലണ്ടനില്‍ മോനയുടെ ബന്ധുക്കള്‍ ഉണ്ടെന്നതും അവരെ അലോസരപ്പെടുത്താന്‍ പാടില്ലെന്നുമായിരുന്നു മോനയുടെ വാദം. പിന്നെയും വളരെ കഴിഞ്ഞാണ് ദയാനിതക്ക് അവരുടെ വിശ്വാസം ആര്‍ജിക്കാനും ഇന്ത്യയിലെ െൈലംഗിക ന്യൂനപക്ഷങ്ങളുടെ ജീവിതത്തിലേക്കുള്ള വസ്തുതാന്വേഷണങ്ങള്‍ തുടരാനും സാധിച്ചത്. ശേഷം ഒട്ടേറെ ആഘോഷിക്കപ്പെട്ട മാധ്യമവ്യവഹാരങ്ങളുടെയും അന്വേഷണങ്ങളുടെയും പാത്രമായി മോന മാറി. ഹിജഡകളെ സംഘടിപ്പിക്കുകയും അവരെ സംരക്ഷിക്കുകയും അവര്‍ക്കു അഭയമൊരുക്കുകയും ചെയ്യുന്ന ഡല്‍ഹിയിലെ പ്രധാന വ്യക്തിത്വമായും അവര്‍ സ്വന്തം ജീവിതനിയോഗം കണ്ടെത്തി.


സ്വപ്നങ്ങളുടെയും ആശയങ്ങളുടെയും ഒരു കലവറയായിരുന്നു മോനയെന്ന് ദയാനിത ഓര്‍മിക്കുന്നു. മകള്‍ ആയിഷ കൂടി ഉപേക്ഷിച്ചുപോയതോടെ മോനയുടെ ജീവിതദുര്യോഗം ഇരട്ടിച്ചു. ഉപേക്ഷിക്കപ്പെട്ടവരില്‍ ഉപേക്ഷിക്കപ്പെട്ടവള്‍ എന്നുവരെ അവര്‍ സ്വയം വിശേഷിപ്പിച്ചു. വഴക്കും വക്കാണങ്ങളും പതിവായി. ഒടുവില്‍ ഹിജഡകളുടെ സമൂഹവും അവരെ ഉപേക്ഷിച്ചു. ശേഷമാണു തന്റെ പ്രപിതാക്കളുറങ്ങുന്ന സെന്‍ട്രല്‍ ഡല്‍ഹിയിലെ ഖബറിസ്ഥാനിലേക്ക് അവര്‍ താമസം മാറ്റിയത്. ഖബറിസ്ഥാനില്‍ അവരൊരു പാര്‍പ്പിടമുണ്ടാക്കി. അഭയം തേടി വരുന്നവര്‍ക്ക് അതൊരു രക്ഷാകേന്ദ്രമായി. അവിടെ തെരുവുകുട്ടികള്‍ക്കു കിടക്കാനുള്ള അന്‍പതു മരക്കട്ടിലുകള്‍ പണിയിച്ചു. നഗരത്തിലെ സാമൂഹികവിരുദ്ധര്‍ അവ നശിപ്പിക്കുക മാത്രമല്ല, മരഉരുപ്പടികള്‍ വിറ്റുകാശാക്കുകയും ചെയ്തു. ശ്മശാനത്തിലെ ഒഴിഞ്ഞ സ്ഥലത്ത് പെണ്‍കുട്ടികള്‍ക്കുള്ള അനാഥാലയം, പാവങ്ങള്‍ക്കുള്ള കല്യാണമണ്ഡപം തുടങ്ങി പല ആഗ്രഹങ്ങളുമായി അവര്‍ ആളുകളെ സമീപിച്ചു. ജീവിതത്തിലെ ശുഭകര്‍മങ്ങള്‍ക്ക് ആരും ശ്മശാനത്തിലേക്കു വരാനിടയില്ലെന്ന് നിരുത്സാഹപ്പെടുത്തിയവരോടു ജീവിച്ചിരിക്കുന്നവരെക്കാള്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നവരാണു മരിച്ചവരെന്നു പ്രതികരിച്ചു.


ദയാനിതയുടെ മോനയെ കുറിച്ചുള്ള പുസ്തകം യാഥാര്‍ഥ്യമായപ്പോള്‍ സ്വിസ് എംബസിയിലായിരുന്നു പ്രകാശനം നിശ്ചയിച്ചത്. അവിടേക്കു വന്നു പുസ്തകം സ്വീകരിക്കില്ലെന്നും പ്രകാശനം വേണമെങ്കില്‍ തന്റെ വസതിയായ ഖബറിസ്ഥാനിലാക്കാനും അവര്‍ ആവശ്യപ്പെട്ടു. പാര്‍പ്പിടത്തോടു ചേര്‍ന്ന് അച്ചാര്‍ നിര്‍മാണശാല തുടങ്ങാനുള്ള വകയായാണു പുസ്തകത്തിന്റെ പണം അവര്‍ പ്രസാധകരില്‍നിന്നു സ്വീകരിച്ചത്. 'അഹ്മദ് പിക്ക്ള്‍സ് ' എന്നതായിരുന്നു മോന കണ്ടുവച്ച ബ്രാന്‍ഡ് നെയിം. കൈവന്ന ജീവിതത്തോടു പിണങ്ങാതെ മോന പിന്നെയും ജീവിച്ചു. ഡല്‍ഹിയിലെ നല്ല മനുഷ്യരുടെ നല്ല ചങ്ങാതിയായി തിരികെവന്നു. ദില്ലിയുടെ പകിട്ടില്ലാത്ത പുറങ്ങള്‍ പുറത്തെടുക്കാന്‍ ഉത്സാഹിക്കുന്ന ഉലഹവശ ണമഹഹമ എന്ന ബ്ലോഗെഴുതുന്ന മയങ്ക് ഓസ്റ്റിന്‍ സൂഫിയെ പോലുള്ളവരുടെ മുതല്‍ അരുന്ധതിയുടെ വരെ എഴുത്തിനു വിഷയമായി. വിശുദ്ധരുടെ പദവിയിലേക്കുയരാന്‍ പല വഴികളുള്ള ഭൂമിയില്‍ സ്വയം ശുദ്ധി ചെയ്യുന്നവരുടെ ഖ്യാതി പരക്കുക തന്നെ ചെയ്യുമെന്നവര്‍ ബോധ്യപ്പെടുത്തുന്നു.


യൂനക്ക്(ഋൗിൗരവ) എന്നാണ് ഹിജഡകള്‍ക്ക് ഇംഗ്ലീഷില്‍ പറയുക. മോനയുടെ അനുപമമായ വ്യക്തിത്വത്തില്‍ ആകൃഷ്ടയായ ദയാനിത അവരുടെ ആദ്യ കൂടിക്കാഴ്ചകളിലൊന്നില്‍ യു ആര്‍ യുനീക്ക് (ഥീൗ മൃല ഡിശൂൗല) എന്നു പറഞ്ഞു. എല്ലാവരും യൂനക്ക് എന്നു വിളിക്കുന്ന എന്നെ യൂനീക്ക് എന്നു വിളിച്ചതാണു നിങ്ങളെ എന്റെ കൂട്ടുകാരിയാക്കിയതെന്നു പറഞ്ഞു പിന്നീടൊരിക്കല്‍ മോന. തിരിച്ചറിയലിന്റെ ഒരു ചെറിയ വെളിച്ചക്കീറു മതിയാകും ഒരു സഹയാത്രയുടെ കൈ നമുക്കു നേരെ നീളാനെന്നു ചുരുക്കം. അതു പറഞ്ഞ ശേഷം മോനയുടെ ആലോചന നമുക്ക് ഇന്ത്യയിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി 'ആള്‍ ഇന്ത്യ യുനീക്ക് അസോസിയേഷന്‍' എന്ന പേരില്‍ ഒരു സംഘടന തുടങ്ങിയാലോ എന്നായിരുന്നു. വിധിവിഹിതമായി കിട്ടിയ ജീവിതനിലയെ ജന്മദോശമായി കാണാതിരിക്കുക മാത്രമല്ല, അതിനെ നിരര്‍ഥകമാകാതെ വിളയിച്ചെടുത്തതാണ് ഈ തെരുവിലെ സ്ത്രീയുടെ ജീവിതസുവിശേഷം.


എല്ലാം തികഞ്ഞു ജനിച്ച നമ്മളെക്കാളും അവര്‍ ജീവിതം കൊണ്ട് ഭൂമിയെ അല്‍പമെങ്കിലും വാസയോഗ്യവും തെരുവുവഴികളെ സഹവാസയോഗ്യവുമാക്കി. നമ്മള്‍ ജീവിതത്തില്‍ മുഴുകി വല്ലപ്പോഴും മണ്ണറകളിലേക്കു നോക്കുന്നു. മരിച്ചവരെ ഓര്‍മിക്കുന്നു. മരിച്ചവര്‍ക്കൊപ്പം താമസിച്ചുകൊണ്ട് അവര്‍ ജീവിതത്തിലേക്കു നോക്കി. അതായിരിക്കാം അവര്‍ക്കു കരുത്തേകിയ ആത്മീയശക്തി.

 

 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  23 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  23 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  23 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  23 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago