HOME
DETAILS

കൊല്ലത്തു വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നുമരണം

  
backup
August 12 2016 | 19:08 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%af%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8

 

കൊല്ലം: കൊല്ലത്ത് ഇന്നലെയുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഒന്നരവയസുകാരി അടക്കം മൂന്നുപേര്‍ മരിച്ചു. വ്യാഴാഴ്ച രാത്രി കല്ലുവാതുക്കലില്‍ എതിരേ വന്ന വഹനത്തിന്റെ അമിതവെളിച്ചത്തില്‍ നിയന്ത്രണംവിട്ട കാര്‍മറിഞ്ഞ് ഒന്നരവയസുകാരിയും നീണ്ടകരയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ എസ്.എന്‍.ഡി.പി ശാഖാ സെക്രട്ടറിയും കാവനാട്ട് റോഡു മുറിച്ചുകടക്കുന്നതിനിടെ സൂപ്പര്‍ഫാസ്റ്റിടിച്ച് അഭിഭാഷകനുമാണ് മരിച്ചത്.
എതിരേവന്ന കൂറ്റന്‍ ട്രക്ക് ലൈറ്റ് ഡിം ചെയ്യാതിരുന്നതിനെ തുടര്‍ന്നു ദേശീയപാതയില്‍ കല്ലുവാതുക്കലില്‍ നിയന്ത്രണംവിട്ട കാര്‍ തിട്ടയിലിടിച്ചു മറിഞ്ഞാണ് തിരുവനന്തപുരത്തെ പട്ടം വൃന്ദാവന്‍ ചിത്രാനഗറില്‍ പി.ആര്‍.എസ് ആശുപത്രിയിലെ ത്വക്ക്‌രോഗ വിഭാഗം ഡോക്ടര്‍ ബിനുകൃഷ്ണന്റെയും തിരുവനന്തപുരം കിംസ് ആശുപത്രി ഇ.എന്‍.ടി വിഭാഗം ഡോക്ടര്‍ രാഗിതയുടെയും മകള്‍ നയനകൃഷ്ണ കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഗുരുതര പരുക്കേറ്റ ദമ്പതികളെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു മാറ്റി.
മകളുമായി എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്കു കാറില്‍ വരുകയായിരുന്നു ഇവര്‍. ഓടിക്കൂടിയ വഴിയാത്രക്കാരാണ് വിവരം പൊലിസില്‍ അറിയിച്ചത്. ഗുരുതരമായി പരുക്കേറ്റ നയനയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി വൈകി മരിക്കുകയായിരുന്നു.
നിയന്ത്രണംവിട്ട കാര്‍ ബൈക്കിലിടിച്ചാണ് എസ്.എന്‍.ഡി.പി യോഗം വടക്കുംഭാഗം-മാലിഭാഗം ശാഖാ സെക്രട്ടറി ചവറ തെക്കുംഭാഗം നടയ്ക്കാവ് ശ്രീവിലാസത്തില്‍ ശ്രീവത്സന്‍(47) മരിച്ചത്. ഇന്നലെ വൈകിട്ട് 4.30ന് ദേശീയപാതയില്‍ നീണ്ടകര പരിമണം പെട്രോള്‍പമ്പിന് സമീപമായിരുന്നു അപകടം.
ഗുഹാനന്ദപുരം എച്ച്.എസ്.എസിലെ പി.ടി.എ യോഗത്തില്‍ പങ്കെടുത്തശേഷം ചവറയിയിലേക്കു പോയ ശ്രീവത്സന്റെ ബൈക്കില്‍ മുന്‍ടയര്‍ പൊട്ടി നിയന്ത്രണം വിട്ടകാര്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ശ്രീവത്സനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നീണ്ടകരയിലെ മദേഴ്‌സ് ടേസ്റ്റ് ഹോട്ടല്‍ ഉടമയാണ്.
കവിതയാണ് ഭാര്യ. ഗൗതം കൃഷ്ണന്‍, അവന്തിക എന്നിവര്‍ മക്കളാണ്. യൂത്ത്‌കോണ്‍ഗ്രസ് തെക്കുംഭാഗം മണ്ഡലം പ്രസിഡന്റ്, തെക്കുംഭാഗം സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍ബോര്‍ഡ് അംഗം, നടക്കാവ് ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രം പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചവറ പൊലിസ് കേസ് എടുത്തു.
കൊല്ലം ബാറിലെ അഭിഭാഷകന്‍ ശക്തികുളങ്ങര കന്നിമേല്‍ചേരി മങ്കുഴിവീട്ടില്‍ സതീഷ്‌കുമാറാ(56)ണ് ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെ ദേശീയപാതയില്‍ കാവനാട് പൂവന്‍പുഴ ജങ്ഷനിലുണ്ടായ അപകടത്തില്‍ മരിച്ചത്. കടയില്‍ പോകാനായി റോഡ് മുറിച്ചുകടക്കുമ്പോള്‍ ബസ് ഇടിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ 11 വരെ നിയന്ത്രണം 

Kerala
  •  2 months ago
No Image

കൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം

Kerala
  •  2 months ago
No Image

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍

Kerala
  •  2 months ago
No Image

സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തീയതികളില്‍ മാറ്റം, ജനുവരി ആദ്യ വാരം നടത്തിയേക്കും, തീയതി പിന്നീട്

Kerala
  •  2 months ago
No Image

ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര; കാല്‍ തെന്നി ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം

National
  •  2 months ago
No Image

രാജ്യത്ത് 29 പുതിയ വിമാനത്താവളങ്ങള്‍ കൂടി വരുന്നു; ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍

National
  •  2 months ago
No Image

സൈബര്‍ ആക്രമണം: അര്‍ജുന്റെ കുടുംബം പൊലിസില്‍ പരാതി നല്‍കി

Kerala
  •  2 months ago
No Image

നടന്‍ മോഹന്‍രാജ് അന്തരിച്ചു

Kerala
  •  2 months ago