അന്തര്‍സംസ്ഥാന വാഹനമോഷ്ടാക്കള്‍ കുടകില്‍ അറസ്റ്റില്‍
മടിക്കേരി: സംസ്ഥാനത്തിനകത്തും പുറത്തും നിരവധി വാഹനമോഷണം നടത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍.
കാസര്‍കോട് അണഗൂര്‍ സദേശിയും ശിറംഗാല തൊറനൂറിലെ എന്‍.എസ്.ആര്‍ കേരള ഹോട്ടലിലെ താമസക്കാരനുമായ മുഹമ്മദ് സലീം, പത്തനംതിട്ട ജില്ലയിലെ അടൂര്‍ സ്വദേശിയും കെനാദിമങ്കള്‍ ഗ്രാമത്തിലെ താമസക്കാരനുമായ സാജു വര്‍ഗീസ്, മലപ്പുറം ജില്ലയിലെ വലമ്പൂര്‍ പൂത്തക്കല്‍ ഗ്രാമത്തിലെ മുഹമ്മദ്ശാഫി എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്ന് 33 ലക്ഷം രൂപ വിലമതിക്കുന്ന ഒന്‍പതു വാഹനങ്ങളും 22,000 രൂപയും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം രാത്രി 11 ഓടെ കുടക് കുറ്റാന്വേഷണ വിഭാഗമായ ഡി.സി.ഐ.ബി ആണ് പ്രതികളെ പിടികൂടിയത്. മടിക്കേരി കുശാല്‍നഗര്‍ ഹൈവേയില്‍ ചെയിന്‍ഗേറ്റിനടുത്ത് സംശയാസ്പദമായി നിര്‍ത്തിയിട്ട ക്വാളിസ് വാന്‍ നിരീക്ഷിച്ചപ്പോഴാണു പ്രതികള്‍ പിടിയിലായത്. സംശയം തോന്നിയ പൊലിസുകാര്‍ വാഹനം പരിശോധിച്ചപ്പോഴാണു മോഷണത്തിനായി ഉപയോഗിക്കുന്ന കട്ടിങ്‌ബ്ലേഡ്, ഉളി തുടങ്ങിയ ആയുധങ്ങള്‍ കണ്ടെത്തിയത്.
കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് വാഹനമോഷ്ടാക്കളാണെന്നു കണ്ടെത്തിയത്. വടകരയില്‍ നിന്നു രണ്ടു ടിപ്പര്‍ ലോറിയും കുശാല്‍നഗറില്‍ നിന്നു ഒരു ക്വാളിസും മോഷ്ടിച്ചതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. കുടകിലെ കുശാല്‍നഗര്‍, വടകര, എലത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും വാഹനം മോഷ്ടിച്ചതില്‍പ്രതികളാണ്.
അബ്ദുസലീം 1990 മുതല്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, കുമ്പള, കര്‍ണാടകയിലെ ഹാസന, ഒളെനറസിപുര, വിരാജ്‌പേട്ട, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലെ വാഹനമോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
സാജു വര്‍ഗീസ് കണ്ണൂര്‍ ജില്ലയിലെ നിരവധി കളവുകേസുകളില്‍ പ്രതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."