സമാധാന സന്ദേശവുമായി ഇന്ത്യന്‍ ജവാന്‍മാരുടെ വിധവകളും ബന്ധുക്കളും പാകിസ്താനിലേക്ക്
കൊച്ചി: ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ജവാന്‍മാരുടെ വിധവകളും ബന്ധുക്കളും സമാധാനസന്ദേശവുമായി പാകിസ്താനിലേക്ക്. ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെ വേദനകള്‍ സമാനമാണ്. ശത്രുരാജ്യത്തുള്ളവരും ഇതേവേദന അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്നും ഈ ശ്രമത്തിന്റെ ഭാഗമായാണ് പാകിസ്താനിലേക്ക് പോകാന്‍ തയാറെടുക്കുന്നതെന്നും ജവാന്‍മാരുടെ ബന്ധുക്കള്‍ പറഞ്ഞു.
രാഷ്ട്രത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവരുടെ കുടുംബാംഗങ്ങളെ ആദരിക്കാന്‍ സൈനിക് വെല്‍ഫെയര്‍ ബോര്‍ഡും രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് ആന്റ് ടെക്‌നോളജി അലുമ്‌നി അസോസിയേഷനും സംയുക്തമായി നടത്തിയ പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ മാത്രം 300 ജവാന്‍മാരുടെ കുടുംബങ്ങള്‍ അനാഥമായിട്ടുണ്ട്. പലരും സ്വന്തം മക്കളുടെ മുഖം പോലും കാണാതെയാണ് കൊല്ലപ്പെട്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു. കേരളത്തിലുള്ളവര്‍ക്ക് ജവാന്‍മാരോട് പുച്ഛമാണെന്ന് സൈനിക് വെല്‍ഫെയര്‍ ബോര്‍ഡ് മെമ്പര്‍ കെ.കെ ഗോവിന്ദന്‍ നായര്‍ പറഞ്ഞു. രാജ്യരക്ഷയ്ക്ക് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നവര്‍ക്കും രക്തസാക്ഷിത്വം വഹിച്ചവരുടെ ബന്ധുക്കള്‍ക്കും അര്‍ഹിക്കുന്ന ആദരവ് നല്‍കാന്‍ പൊതുജനങ്ങള്‍ തയാറാവണം. ഇന്ത്യന്‍ സൈന്യത്തിലുള്ളവരുടെ എണ്ണമെടുത്താല്‍ നാലാം സ്ഥാനമാണ് കേരളത്തിനെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് ഡയറക്ടര്‍ ഫാ. ജോസ് അലക്‌സ് ഒരുത്തായപ്പിള്ളി, പ്രിന്‍സിപ്പല്‍ എ.ഉണ്ണികൃഷ്ണന്‍, അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് റിജിന്‍ ജോണ്‍, സെക്രട്ടറി വിവേക് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."