HOME
DETAILS

ഡി.എല്‍.എഡ് യോഗ്യത; ആശങ്കയൊഴിയുന്നു

  
backup
September 17 2017 | 23:09 PM

%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a1%e0%b5%8d-%e0%b4%af%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4-%e0%b4%86%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%af

ചെറുവത്തൂര്‍: ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ (ഡി.എല്‍.എഡ്) യോഗ്യതയുമായി ബന്ധപ്പെട്ട് ഭാഷാധ്യാപകര്‍ക്കിടയില്‍ നിലനിന്നിരുന്ന ആശങ്കകള്‍ക്ക് വിരാമം. കേരളവിദ്യാഭ്യാസ ചട്ടം (കെ.ഇ.ആര്‍), ഉത്തരവുകള്‍, സ്‌പെഷല്‍ റൂളുകള്‍ വഴി നിര്‍ദേശിക്കപ്പെട്ട വിദ്യാഭ്യാസയോഗ്യതകള്‍ നേടിയശേഷം സര്‍വിസില്‍ പ്രവേശിച്ചവര്‍ക്ക് ഡി.എല്‍.എഡ് യോഗ്യത നേടണമെന്ന വ്യവസ്ഥ ബാധകമാവില്ല.
പൊതുവിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ഉത്തരവിറക്കി. രാജ്യത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരെല്ലാം ഡി.എഡ്, ഡി.എല്‍.എഡ് യോഗ്യത നേടണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. യോഗ്യത നേടാത്തവര്‍ 2019 നു ശേഷം സര്‍വിസില്‍ ഉണ്ടാകില്ലെന്നും, അവസാന അവസരം എന്ന നിലയില്‍ മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്റെ നേതൃത്വത്തിലുള്ള പരിശീലനത്തില്‍ പങ്കെടുക്കണമെന്നുമായിരുന്നു നിര്‍ദേശം. കേരളത്തിലെ ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം അധ്യാപകര്‍ കെ.ഇ.ആര്‍ വ്യവസ്ഥകള്‍ പ്രകാരമുള്ള യോഗ്യതയിലാണ് ജോലിചെയ്യുന്നത്. പുതിയ നിര്‍ദേശം ഇവരെ ആശങ്കയിലാക്കിയിരുന്നു.
കേന്ദ്രനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍, പൊതുവിദ്യാഭ്യാസ വകുപ്പും അധ്യാപകരോട് പരിശീലനത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാനാവശ്യപ്പെട്ട് നേരത്തേ ഉത്തരവിറക്കിയിരുന്നു. ഇതിനുള്ള സമയ പരിധി 15ന് അവസാനിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ വിവിധ സംഘടനാ നേതാക്കള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ കണ്ട് ആശങ്കയറിച്ചു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഡി.എല്‍.എഡ് യോഗ്യത വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് വ്യക്തത വരുത്തിയിരിക്കുന്നത്. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ നിര്‍ദിഷ്ട അക്കാദമിക്, ട്രെയിനിങ് യോഗ്യതകള്‍ ഇല്ലാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മാത്രമാകും നിര്‍ദേശം ബാധകം. ഇത്തരത്തില്‍ ജോലിചെയ്യുന്ന അധ്യാപകര്‍ ഉണ്ടെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ അറിയിക്കണമെന്ന നിര്‍ദേശം വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago