ഐ.ആര്‍.എന്‍.എസ്.എസ് -1 എച്ച് വിക്ഷേപണം ഡിസംബറില്‍
ന്യൂഡല്‍ഹി: ഓഗസ്റ്റ് 31 ലെ ഐ. ആര്‍. എന്‍. എസ്. എസ്- 1 എച്ച് ഉപഗ്രഹത്തിന്റെ വിക്ഷേപണ പരാജയത്തിന് ശേഷം വീണ്ടും പരീക്ഷണം തുടരാന്‍ ഐ.എസ്.ആര്‍.ഒ. ഡിസംബറോടു കൂടി പരീക്ഷണം വീണ്ടും ആരംഭിക്കും.
ഉപഗ്രഹത്തിന് പി.എസ്.എല്‍.വി സി-39 റോക്കറ്റില്‍നിന്ന് വേര്‍പെടാനാവാതിരുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്താന്‍ വസ്തുതാന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം അടുത്ത വിക്ഷേപണ തിയതി തീരുമാനിക്കും.
ഈ മാസം പത്തോടു കൂടിയായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിയിരുന്നതെങ്കിലും സമിതി ഇക്കാര്യത്തില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ആഴ്ചയോടു കൂടി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷ.
നവംബറിലോ ഡിസംബറിലോ ആയിരിക്കും അടുത്ത വിക്ഷേപണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എ .എസ് കിരണ്‍കുമാര്‍ അറിയിച്ചു. കാര്‍ട്ടോസാറ്റ് -2 സീരീസിലെ റിമോട്ട് സെന്‍സിങ് സാറ്റലൈറ്റോ അല്ലെങ്കില്‍ പരാജയപ്പെട്ട ഐ.ആര്‍. എന്‍. എസ്. എസ്- 1 എച്ച് ഉപഗ്രഹത്തിനു പകരമുള്ള ഐ .ആര്‍ .എന്‍ .എസ്. എസ്- 1 ഐ സാറ്റലൈറ്റോ ആയിരിക്കും ഈ സമയത്ത് വിക്ഷേപിക്കുക.
ഇവയില്‍ ഏത് ആദ്യം വിക്ഷേപിക്കണമെന്ന് ഉടന്‍ തീരുമാനിക്കുമെന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയരക്ടര്‍ ഡോ.കെ ശിവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."