HOME
DETAILS
MAL
ജലനിരപ്പ് ഉയര്‍ത്തി; ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി
backup
September 18 2017 | 01:09 AM
ഭോപ്പാല്‍: സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തിയതോടെ മധ്യപ്രദേശിലെ ബര്‍വാനി, ധര് ജില്ലകളിലെ നൂറുകണക്കിന് ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി.
നിരവധി ഗ്രാമവാസികള്‍ വീടുകള്‍ ഉപേക്ഷിക്കാന്‍ തയാറാകാതെ ഇവിടെ കഴിയുന്നുണ്ടെന്നാണ് വൈകിയെത്തിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നര്‍മദാ സമരനായിക മേധാ പട്കറുടെ നേതൃത്വത്തില്‍ ഇവിടെ ജലസത്യഗ്രഹം നടത്തി. സി.പി.എം നേതാവ് സുഭാഷിണി അലി, സാമൂഹിക പ്രവര്‍ത്തക അരുന്ധതി ധുരു തുടങ്ങിയവരും സമര രംഗത്തുണ്ട്.
വെള്ളത്തിനടിയിലാകുന്ന ഗ്രാമങ്ങളിലുള്ള ജനങ്ങള്‍ക്ക് പുനരധിവാസമോ നഷ്ടപരിഹാരമോ നല്കിയിട്ടില്ലെന്നത് സമരത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. അണക്കെട്ടില്‍ പരമാവധി ജലനിരപ്പ് ആകുന്നതോടെ മധ്യപ്രദേശിലെ 192 ഗ്രാമങ്ങളിലെ 40,000 കുടുംബങ്ങള്‍ ഭവനരഹിതരാകുമെന്നാണ് വിവരം. ഇവരില്‍ 60 ശതമാനവും ആദിവാസികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."