HOME
DETAILS
MAL
മസൂദ് അസദിനെ ഭീകരനായി പ്രഖ്യാപിക്കുന്നതുവരെ വിശ്രമമില്ലെന്ന് ഇന്ത്യ
backup
September 18 2017 | 01:09 AM
ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ മസൂദ് അസദിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നിട്ടെ വിശ്രമമുള്ളൂവെന്ന് ഇന്ത്യ. മസൂദ് അസദ് തീവ്രവാദിയാണെന്ന് യു.എന്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ധീന്‍ പറഞ്ഞു. മസൂദ് അസദിനെ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുവരെ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."