വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറുകളും സ്‌കൂട്ടറും കത്തിനശിച്ചു
കോഴിക്കോട്: പുതിയങ്ങാടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറുകളും സ്‌കൂട്ടറും കത്തിനശിച്ചു. ഫസീല മന്‍സിലില്‍ അബ്ദുവിന്റെ വീട്ടിലെ ടയോട്ട എത്തിയോസ്, മാരുതി-800 എന്നീ കാറുകളും സുസുകി ആക്‌സസ് സ്‌കൂട്ടറുമാണ് കത്തിനശിച്ചത്. പുലര്‍ച്ചെ രണ്ടോടെ പുകയുയരുന്നതു ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളാണ് വീട്ടുടമസ്ഥനെ വിവരം അറിയിച്ചത്.
തുടര്‍ന്നു ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും വാഹനങ്ങള്‍ പൂര്‍ണമായും അഗ്നിക്കിരയായിരുന്നു. ആളിപ്പടര്‍ന്ന തീ പിന്നീടു നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ വീടിന്റെ പോര്‍ച്ചിനും കേടുപാടുകളുണ്ടായിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. നോര്‍ത്ത് അസി. കമ്മിഷണര്‍ ഇ.പി പൃഥ്വിരാജ്, നടക്കാവ് സി.ഐ ടി.കെ അഷ്‌റഫ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ എലത്തൂര്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."