HOME
DETAILS

ജുഡിഷ്യല്‍ എംപ്ലോയിസ് സൊസൈറ്റി തെരഞ്ഞെടുപ്പ്: പുരോഗമന മുന്നണിക്ക് ജയം

  
backup
September 18 2017 | 01:09 AM

%e0%b4%9c%e0%b5%81%e0%b4%a1%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%82%e0%b4%aa%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8a

കോഴിക്കോട്: പതിറ്റാണ്ടിനുശേഷം കോഴിക്കോട് ജില്ലാ ജുഡിഷ്യല്‍ എംപ്ലോയിസ് സൊസൈറ്റിയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ പുരോഗമന മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ജയം. പതിനൊന്നില്‍ ആറു സീറ്റ് നേടി പുരോഗമന മുന്നണി സൊസൈറ്റി ഭരണം നേടി. കോടതി ജീവനക്കാരുടെ സൊസൈറ്റിയിലേക്ക് 2007നു ശേഷം ആദ്യമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സീറ്റ് വിഭജനം സംബന്ധിച്ചു സമവായത്തിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. തുടര്‍ന്ന് പുരോഗമന മുന്നണിയെന്ന പേരിലുള്ള പാനലില്‍ പതിനൊന്നു പേര്‍ മത്സരിക്കുകയായിരുന്നു.
ഈ പാനലില്‍ മത്സരിച്ച എന്‍.കെ അബ്ദുസ്സമദ്, കെ. മനോജ്കുമാര്‍, കെ.കെ വിനോദ്കുമാര്‍, എന്‍.വി ശിവരാജന്‍, കെ. ദിവ്യ, ഇ.കെ രമ്യ എന്നിവരാണ് വിജയിച്ചത്. സംരക്ഷണ സമിതിയെന്ന പേരില്‍ മത്സരിച്ച പാനലിലെ അഞ്ചു പേരും വിജയിച്ചു. ഇ.ടി ലതീഷ്‌കുമാര്‍, കെ. പ്രസാദ്, ഷൈമി, എം.കെ സുനില്‍കുമാര്‍, നിഖില്‍ എന്നിവരാണ് സംരക്ഷണ സമിതിയില്‍നിന്ന് ജയിച്ചു കയറിയത്. 2007ല്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഔദ്യോഗിക വിഭാഗത്തില്‍നിന്ന് മാറിനിന്നു മത്സരിച്ചവരില്‍ ഒരാള്‍ക്ക് മാത്രമേ ജയിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇന്നലെ ജില്ലാ കോടതി പരിസരത്തുള്ള എം.എസ്.എസ് കോംപ്ലക്‌സിലായിരുന്നു തെരഞ്ഞെടുപ്പ്. 746 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. വൈകിട്ടോടെ ഫലം പുറത്തുവന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago