ആത്മീയ ചികിത്സയുടെ മറവില്‍ തട്ടിപ്പ്; നഷ്ടമായത് ലക്ഷങ്ങള്‍
തൊട്ടില്‍പ്പാലം: ആത്മീയ ചികിത്സയുടെ മറവില്‍ വ്യാജസിദ്ധന്‍ സാമ്പത്തിക തട്ടിപ്പു നടത്തുന്നതായി പരാതി. വേളം പഞ്ചായത്തിലെ ചേരാപുരം വലിയ പള്ളിക്കടുത്ത് താമസിക്കുന്ന ചൊയ്യോംകണ്ടി മുഹമ്മദ് എന്നയാള്‍ക്കെതിരേയാണ് വ്യാപകമായി പരാതി ഉയര്‍ന്നിരിക്കുന്നത്. ഇയാളുടെ അടുത്ത് ചികിത്സയ്‌ക്കെത്തിയ സ്ത്രീകളക്കമുള്ള പലര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായതായി പരാതിയില്‍ പറയന്നു.
രോഗമുള്ളവരെ ആദ്യം ചേരാപുരത്തുള്ള തന്റെ ചികിത്സാ കേന്ദ്രത്തിലെത്തിക്കുകയും പിന്നീട് ആവശ്യത്തിന്റെ തോതനുസരിച്ച് തുക നിശ്ചയിക്കുകയുമാണ് ചെയ്യുന്നത്. പണം നല്‍കാന്‍ തയാറായാല്‍ ചികിത്സ ആരംഭിക്കുകയും ചെയ്യും. രോഗ കാരണം പിശാച് ബാധയാണെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതോടൊപ്പം ചികിത്സ മാസങ്ങളോളം നീട്ടിക്കൊണ്ടു പോകും. ഇതിനിടെ ഓരോ ആവശ്യം പറഞ്ഞ് ഘട്ടംഘട്ടമായി വന്‍തുകയും സ്വര്‍ണാഭരണങ്ങളുമടക്കം കൈക്കലാക്കുകയുമാണ് ഇയാളുടെ രീതി.
വിധവകളായ സ്ത്രീകളും പ്രവാസികളുടെ ഭാര്യമാരുമാണ് ചൂഷണത്തിനിരയായവരില്‍ കൂടുതലും. സ്ത്രീകളോട് മോശമായി പെരുമാറുന്നതായും ഖുര്‍ആന്‍ പഠനകേന്ദ്രം ആരംഭിക്കണമെന്ന വ്യാജേന പലരില്‍നിന്നായി വന്‍തുക സംഭാവന വാങ്ങി കബളിപ്പിച്ചതായും മുഹമ്മദിനെതിരേ പരാതി ഉയര്‍ന്നിട്ടുണ്ട്. അതേസമയം, മുഹമ്മദിന്റെ വലയില്‍പെട്ട് സാമ്പത്തികമായി വന്‍നഷ്ടം സംഭവിച്ച ആളുകള്‍ നാദാപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് കുറ്റ്യാടി സ്റ്റേഷനില്‍ ലഭിച്ചതായി പൊലിസ് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."