വീടിന് മുകളിലേക്ക് മണ്ണ് വീണ് വീട്ടമ്മക്കും മകള്‍ക്കും പരുക്കേറ്റു
ചേരമ്പാടി: ചേരമ്പാടി ബാലവാടി വളവില്‍ തുടര്‍ച്ചയായ മഴയില്‍ മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീണ് വീട്ടമ്മയ്ക്കും മകള്‍ക്കും പരുക്കേറ്റു.
ചേരങ്കോട് പഞ്ചായത്ത് ഓഫിസിലെ താല്‍കാലിക ജീവനക്കാരി സുധയ്ക്കും അമ്മ മീനാക്ഷിക്കുമാണ് പരുക്കേറ്റത്.
വൈകുന്നേരത്തെ ചായ തയ്യാറാക്കുന്നതിനിടയിലാണ് വീടിനോട് ചേര്‍ന്ന മണ്‍തിട്ട ചെടികളോടെ ഇടിഞ്ഞ് അടുക്കളയുടെ കൂരയിലേക്ക് വീണ് പരുക്കേറ്റത്.
ഇരുവവരെയും ഉടന്‍തന്നെ പന്തല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ചേരമ്പാടിയിലും പരിസര പ്രദേശത്തുമായി തകര്‍ത്തുപെയ്യുന്ന മഴ ഞായറാഴ്ചയോടെ കൂടുതല്‍ ശക്തിയാര്‍ജിച്ചു.
നായക്കന്‍ചോല ഗ്രാമത്തിലെ കോളനികളില്‍ മണ്ണിടിച്ചില്‍ പല വീടുകള്‍ക്കും ഭീഷണിയായി. കോളനിയിലെ മാരിമുത്തു മകന്‍ രവി എന്ന ചന്ദ്രശേഖരന്റെ വീടിന്റെ ശൗചാലയം അടുക്കള കിടപ്പറയടക്കം വീടിന്റെ പകുതിഭാഗം നിലംപൊത്തി. റവന്യു ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയെങ്കിലും ഗ്രാമത്തിലെ മഴക്കെടുതിയുടെ കണക്കെടുപ്പ് അടുത്തദിവസം നടത്തുമെന്ന് റവന്യു ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."