HOME
DETAILS

ആരോഗ്യമുള്ള കുട്ടികള്‍: അങ്കണവാടികള്‍ നവീകരിക്കുന്നു

  
backup
September 18 2017 | 02:09 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

പുല്‍പ്പള്ളി: സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടികളും നവീകരിക്കുവാന്‍ സാമൂഹികക്ഷേമവകുപ്പ് നടപടികളാരംഭിച്ചു.
ഇതിന്റെ പ്രാരംഭഘട്ടമെന്ന നിലയില്‍ ഓരോ അങ്കണവാടികളുടെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും നടപ്പാക്കേണ്ട പരിഷ്‌ക്കാരങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്നതിനും പ്രാദേശിക തലത്തില്‍ ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ചു.
സോഷ്യല്‍ ഓഡിറ്റ് ടീമിനെയാണ് ഇതിനായി തിരഞ്ഞടുത്തിരിക്കുന്നത്.ഒന്നാംഘട്ടത്തില്‍ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 100 പഞ്ചായത്തുകളിലാണ് അങ്കണവാടികളോട് അനുബന്ധിച്ച് സോഷ്യല്‍ ഓഡിറ്റ് വിഭാഗത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു വാര്‍ഡില്‍ എത്ര അങ്കണവാടികളുണ്ടെങ്കിലും ഒരു ഓഡിറ്റ് ടീം മാത്രമെ ഉണ്ടായിരിക്കുകയുള്ളു. അതാതിടങ്ങളിലെ ശിശുവികസന പദ്ധതി ഓഫിസറാണ് സോഷ്യല്‍ ഓഡിറ്റ് ടീം അംഗങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത്.
വാര്‍ഡ് മെമ്പര്‍(ചെയര്‍മാന്‍),കുടുംബശ്രീ എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍(കണ്‍വീനര്‍), അങ്കണവാടി മോണിറ്ററിങ് കമ്മിറ്റി അംഗം, കൗമാരപ്രായത്തിലെ പെണ്‍കുട്ടി, അങ്കണവാടിയിലെത്തുന്ന കുട്ടിയുടെ അമ്മമാരുടെ പ്രതിനിധി, ആശാവര്‍ക്കര്‍,ട്രൈബല്‍ പ്രൊമോട്ടര്‍, റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരന്‍ എന്നിവരടങ്ങുന്നതാണ് സോഷ്യല്‍ ഓഡിറ്റിങ് ടീം.
സംസ്ഥാനത്ത് 33115-അങ്കണവാടികളാണുള്ളത്. ഇവയില്‍ 1000ത്തോളമെണ്ണം മിനി അങ്കണവാടികളാണ്. മിനി അങ്കണവാടികളില്‍ ടീച്ചര്‍ മാത്രമെയുള്ളു, ഹെല്‍പ്പര്‍മാരില്ല. ഇത്തരം അങ്കണവാടികളിലെ അധ്യാപികമാര്‍ക്ക് ശമ്പളവും മറ്റ് അങ്കണവാടികളിലെ അധ്യാപികമാരെക്കാള്‍ കുറവാണ്. അങ്കണവാടികളിലൂടെ നല്‍കുന്ന സേവനങ്ങള്‍, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം വളര്‍ത്തുകയും അവ പൊതുജനങ്ങളില്‍ എത്തിക്കുകയും ചെയ്യുകയെന്നതാണ് ഈ നടപടി കൊണ്ട് സര്‍ക്കാര്‍ പ്രധാനമായും ഉദ്ദേശിക്കുന്നത്.
ഓഡിറ്റില്‍ കണ്ടെത്തുന്ന വിവരങ്ങള്‍ യഥാസമയം അധികൃതരിലെത്തിക്കുക, ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുക തുടങ്ങിയവയും ഈ സോഷ്യല്‍ ഓഡിറ്റ് ടീമിനെക്കൊണ്ട് നടപ്പാക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വയനാട് ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ സോഷ്യല്‍ ഓഡിറ്റ് ടീമിനുള്ള പരിശീലനം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ജില്ലയിലെ അങ്കണവാടികളിലെ സോഷ്യല്‍ ഓഡിറ്റ് ആരംഭിച്ചു.
അടുത്തയാഴ്ച ഇവ പൂര്‍ത്തിയാക്കി സാമൂഹ്യക്ഷേമവകുപ്പിന് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ഭാവിയില്‍ ഓരോ അങ്കണവാടികളിലും വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. അങ്കണവാടികളില്ലാത്ത വാര്‍ഡുകളില്‍ അവ ആരംഭിക്കുന്നതിനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.
കുട്ടികള്‍ക്ക് വിഷരഹിതമായ ഭക്ഷണവും, പോഷകാഹാരങ്ങളും ചെറുപ്പം മുതല്‍ നല്‍കി അവരെ ആരോഗ്യമുള്ളവരാക്കി മാറ്റുകയെന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago