മാനസിക രോഗികള്‍ക്ക് അവകാശങ്ങള്‍ ലഭിക്കുന്നില്ല: ജ.ആന്റണി ഡൊമനിക്
കല്‍പ്പറ്റ: മാനസിക വെല്ലുവിളി നേരിടുന്നവരുടെ അവകാശങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ ഇന്നും സമൂഹം തയ്യാറായിട്ടില്ലെന്നും അതിന് ബോധവല്‍കരണം അത്യാവശ്യമാണെന്നും ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ആന്റണി ഡൊമനിക് പറഞ്ഞു.
മാനസിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികള്‍ക്കായുള്ള നിരാമയ ഇന്‍ഷൂറന്‍സ് ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനവും കാര്‍ഡ് വിതരണവും ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനസികരോഗവും മാനസിക വൈകല്യവുമുള്ള വ്യക്തികള്‍ക്കായുള്ള നിയമ സേവനങ്ങല്‍-2015ന്റെ ഭാഗമായാണ് നിരാമയ ഇന്‍ഷൂറന്‍സ് സ്‌കീമിന്റെ ബോധവല്‍ക്കരണ പരിപാടി ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റി സംഘടിപ്പിച്ചത്. പദ്ധതിയുടെ ഗുണം അര്‍ഹരായ എല്ലാ വ്യക്തികള്‍ക്കും ലഭിക്കുന്നതിനും സമൂഹത്തില്‍ പദ്ധതിയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ജില്ലാ ലീഗല്‍ സര്‍വിസസ് ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ ഡോ.വി വിജയകുമാറിന്റെ നേതൃത്വത്തില്‍ ചടങ്ങ് സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായി. ചടങ്ങില്‍ കെല്‍സ മെമ്പര്‍ സെക്രട്ടറി കെ സത്യന്‍ മുഖ്യപ്രഭാഷണം നടത്തി.
നാഷണല്‍ ട്രസ്റ്റ് മുന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആര്‍ വേണുഗോപാലന്‍ നായര്‍ ക്ലാസെടുത്തു.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി എന്നീ വൈകല്യങ്ങള്‍ ഉള്ള വ്യക്തികള്‍ക്ക് ജീവിതത്തിലുടനീളം ആവശ്യമായ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്ന സമ്പൂര്‍ണ്ണ അരോഗ്യ സുരക്ഷാ പദ്ധതിയാണ് നിരാമയ ഇന്‍ഷൂറന്‍സ് സ്‌കീം.
രാജ്യത്ത് എവിടെ നിന്നും, എല്ലാ ഗവ. ആശുപത്രിയില്‍ നിന്നും, രജിസ്‌ട്രേഡ് ആയ സ്വകാര്യ അശുപത്രിയില്‍ നിന്നും നേടുന്ന ചികിത്സകള്‍ക്ക് ആനുകൂല്യം ലഭിക്കും.
ഒരു ലക്ഷം രൂപ വരെ നിരാമയ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ചികിത്സക ലഭിക്കും.
ഒരു വര്‍ഷമാണ് നിരാമയ ഇന്‍ഷൂറസിന്റെ കാലാവധി.
എ.പി.എല്‍ വിഭാഗകാര്‍ക്ക് 250 രൂപയും മറ്റുള്ളവര്‍ക്ക് 50 രൂപയുമാണ് വാര്‍ഷിക പ്രീമിയം. അഡ്വ.ജോസഫ് സഖറിയ, ഐ.ടി.ടി.പി പ്രൊജക്ട് ഓഫിസര്‍ പി വാണീദാസ്, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ബെന്നി ജോസഫ്, നാഷണല്‍ ട്രസ്റ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ എം സുകുമാരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."